ഹേ വാലെന്റൈന്‍ നീ പ്രണയിച്ചിട്ടുണ്ടോ?

| Tuesday February 14th, 2017

ഡോ. മോഹന്‍ റോയ് ജി.

ഹേ വാലന്‍ന്റൈന്‍ നീ യഥാര്‍ത്ഥ വാലന്‍ന്റൈയിനാണോ?
നീ പ്രണയിച്ചിട്ടുണ്ടോ?
നിന്റെ പ്രണയം സഫലമായോ?

നീയിപ്പോഴും അവളെ പ്രണയിക്കുന്നുണ്ടോ?
പ്രണയകാലത്തെ അതെ തീവ്രതയോടെ
സ്‌നേഹത്തോടെ വികാരങ്ങളോടെ
ഇല്ലെന്നല്ലേ നീ പറഞ്ഞത്.
പ്രണയിക്കാത്ത നീ എങ്ങനെ വാലന്‍ന്റൈയിനാകും?
അതോ നീ പ്രണയിച്ചിട്ടും പരാജയപ്പെട്ടവനാണോ?
നീയിപ്പോഴും അവളെ പ്രണയിക്കുന്നുണ്ടോ?
ഇല്ലെന്നല്ലേ നീ പറഞ്ഞത്…!
പ്രണയിക്കാത്ത നീ എങ്ങനെ വാലന്‍ന്റൈയിനാകും?

അതോ നീ പ്രണയിച്ചിട്ടും
പ്രണയത്തില്‍ പരാജയപ്പെട്ടവനാണോ?
നീയിപ്പോഴും അവളെ പ്രണയിക്കുന്നുണ്ടോ?
ഉണ്ടെന്നാണോ നീ പറഞ്ഞത്…
എങ്കില്‍ നീയാണ് യഥാര്‍ത്ഥ വാലന്‍ന്റൈന്‍
നിനക്ക് മാത്രമേ ഇപ്പോഴും എപ്പോഴും പ്രണയിക്കാന്‍ കഴിയൂ
നിനക്ക് മാത്രമേ വാലന്‍ന്റൈയിനാവാന്‍ കഴിയൂ
വാലന്‍ന്റൈന്‍ , നിനക്കെന്റെ ചുമന്നു തുടുത്ത ചുടുചുംബനം
ചുംബനം ചുംബനം ചുംബനം….

 

 

Comments

comments

Tags: ,