ജിയോയെ പേടിച്ച് ഐഡിയയും വോഡഫോണും ലയിച്ചു

| Monday March 20th, 2017

മുംബയ്: റിലയന്‍സ് ജിയോയോടു പിടിച്ചുനില്‍ക്കാന്‍ വേണ്ടി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഐഡിയയും വോഡഫോണും ലയിച്ചു.

ഔദ്യോഗികമായി ലയനതീരുമാനം പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായി പുതിയ കമ്പനി മാറും.

പുതിയ കമ്പനിയില്‍ വോഡഫോണിന് 45 ശതമാനം ഓഹരി ഉണ്ടാവും. മൂന്ന് ഡയറക്ടര്‍മാരെ നോമിനേറ്റ് ചെയ്യാനുള്ള അവകാശവും ലഭിക്കും.

കമ്പനിയുടെ ചെയര്‍മാനെ നിയമിക്കാനുള്ള അവകാശം ഐഡിയക്കായിരിക്കും. സി.ഇ.ഒ, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ തുടങ്ങിയ നിയമനങ്ങള്‍ രണ്ട് കമ്പനികളും ചേര്‍ന്ന് നടത്തും.

ടവര്‍ നിര്‍മാണ കമ്പനിയായ ഇന്‍ഡസ് ടവറില്‍ ഇരുകമ്പനികള്‍ക്കും നിലവിലുള്ള ഓഹരികള്‍ക്ക് ലയനം ബാധകമാവില്ല.

ജിയോയുടെ വരവോടെ ഐഡിയയുടെയും വൊഡാഫോണിന്റെയും ലാഭം കുത്തനേ ഇടിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ലയനം.

എയര്‍ടെല്‍ നോര്‍വിജിയന്‍ കമ്പനിയായ ടെലിനോറുമായി നേരത്തെ ലയന ധാരണയിലെത്തിയിരുന്നു. ആറ് സംസ്ഥാനങ്ങളില്‍ ടെലിനോറുമായി ചേര്‍ന്ന് സേവനങ്ങള്‍ നല്കും.

ഇത്തരം തിരിച്ചടികള്‍ മുന്നില്‍ക്കണ്ട് ജിയോയും എയര്‍സെല്ലുമായി ധാരണയിലെത്തിയിരുന്നു.

സേവന നിരക്കുകള്‍ പൂജ്യത്തില്‍ നിറുത്തിക്കൊണ്ട് ഉപഭോക്താക്കളെ പരമാവധി പിടിക്കുകയും അതിനുശേഷം നിരക്കുയര്‍ത്തുകയുമാണ് ജിയോയുടെ ലക്ഷ്യം.
Vodafone India‘s business barring its investments in Indus Towers will vest in the new entity, which will be renamed at a later stage, the companies said a statement Monday. Vodafone will own 45.1% in the combined entity after transferring 4.9% to the promoters of Idea Cellular for Rs 3,874 crore in cash post the merger. Kumar Mangalam Birla and other promoters of Idea Group will hold 26% and the rest will be owned by the public, said the statement. 

Comments

comments

Tags: ,