എസ്.പി.ബിക്കും ചിത്രയ്ക്കും ഇളയരാജയുടെ വക്കീല്‍ നോട്ടീസ്

| Monday March 20th, 2017

ചെന്നൈ: സംഗീതം നല്‍കിയ ഗാനങ്ങള്‍ അനുമതിയില്ലാതെ പാടരുതെന്ന് ആവശ്യപ്പെട്ട് ഗായകര്‍ക്ക് സംഗീത സംവിധായകന്‍ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്. എസ്.പി. ബാലസുബ്രഹ്മണ്യം, ചിത്ര ഉള്‍പ്പെടെയുള്ള ഗായകര്‍ക്കാണ് ഇളയരാജയുടെ വക്കീല്‍ നോട്ടീസ് അയച്ചത്.

ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത് എസ്.പി.ബാലസുബ്രഹ്മണ്യമാണ്. ഇനിമുതല്‍ താന്‍ ഇളയരാജയുടെ പാട്ടുകള്‍ വേദികളില്‍ പാടില്ലെന്നും എസ്.പി.ബി പറഞ്ഞു.

നിയമം അനുസരിക്കും. ദൈവത്തിന്റെ അനുഗ്രഹംകൊണ്ട് മറ്റു സംഗീത സംവിധായകരുടെ നിരവധി പാട്ടുകള്‍ പാടിയിട്ടുള്ളതിനാല്‍ സംഗീതസപര്യ തുടരുമെന്നും എസ്.പി.ബി വ്യക്തമാക്കി.

സംഗീത നല്‍കിയ ഗാനങ്ങള്‍ അനുമതിയില്ലാതെ കേള്‍പ്പിക്കുകയും കാണിക്കുകയും ചെയ്താന്‍ നിയമനടപടി സ്വീകരിക്കുമെന്നു കാട്ടി നേരത്തെ ടിവി/റേഡിയോ മാധ്യമങ്ങള്‍ക്ക് ഇളയരാജ നോട്ടീസ് അയച്ചിരുന്നു.

അഞ്ചു വര്‍ഷം മുമ്പാണ് തന്റെ സംഗീത സംവിധാനത്തില്‍ പുറത്തുവന്ന ഗാനങ്ങളുടെ പകര്‍പ്പവകാശം ഇളയരാജ സ്വന്തമാക്കിയത്. രണ്ടായിരത്തിനു മുമ്പുള്ള ഗാനങ്ങളുടെ പകര്‍പ്പവകാശം മലേഷ്യന്‍ കമ്പനിക്കും നല്‍കിയിട്ടുണ്ട്.

Music composer Ilaiyaraja has sent a legal notice to his long term colleague S.P. Balasubrahmanyam, asking the singer to not perform any song composed by him without his permission. SPB, along with singer Chitra and his son Charan are currently on a world tour titled SPB50, to mark his 50th year in the industry. The tour began on August in Toronto, followed by his concert in Russia, Sri Lanka, Malaysia, Singapore, Dubai and the U.S.

 

Comments

comments

Tags: , ,