സയന്സ് ഫിക്ഷനായ രാ. ഒണിന്റെ ഷൂട്ടിംഗിനു ശേഷമെത്തിയ ഷാരൂഖ് ഖാന് കൂടുതല് സുന്ദരനായി കാണപ്പെട്ടു. പ്രായം അഞ്ചുവയസ്സെങ്കിലും കുറഞ്ഞതുപോലെ. തടികുറഞ്ഞ് ശരീരം ഫിറ്റായിരിക്കുന്നു. ഭാര്യ ഗൗരിയെ ഫര്ണിഷിംഗ് ബ്രാന്ഡായ ഡിഡെകറിന്റെ അംബാസഡറായി പ്രഖ്യാപിക്കുന്ന ചടങ്ങിനെത്തിയതായിരുന്നു ഷാരൂഖ്. എങ്ങനെയാണ് ഗൗരിയും വ്യവസായരംഗത്തേക്ക് എത്തിയത്?
തീരുമാനം ഗൗരിയുടേതായിരുന്നു. ഇതിന്റെ പരസ്യത്തില് നിന്ന് ഗൗരി വരുമാനം പ്രതീക്ഷിക്കുന്നില്ല. ഫര്ണിഷിംഗില് താത് പര്യമുണ്ടെന്നു മാത്രം. ഈ ബ്രാന്ഡിന്റെ ഉടമകള് കുടുംബസുഹൃത്തുക്കളുമാണ്. അതിനാല് മറ്റുപ്രശ്നങ്ങളുമില്ല. കുടുംബത്തിന്റെ കാര്യത്തില് ഞാന് പ്രത്യേകം ശ്രദ്ധാലുവാണ് . സുരക്ഷിതമല്ലാത്തിടത്ത് കുടുംബത്തെ അയയ്ക്കില്ല.



ഉറ്റ സുഹൃത്തിന്റെ മരണം നല്കിയ ആഘാതത്തില് നിന്നു മുക്തനായിട്ടില്ല ചെറിയാന്
രമേശ് ചെന്നിത്തല വീണ്ടും കെ പി സി സി പ്രസിഡന്റാവും
കെ പി സി സി പ്രസിഡന്റ് പദത്തില് രമേശ് തളയ്ക്കപ്പെടുന്നതോടെ ഉമ്മന് ചാണ്ടി മുഖ്യമന്ത്രി പദത്തോട് ഒന്നുകൂടി അടുക്കുകയാണ്. ഇനി ഉമ്മന് ചാണ്ടിക്കു മുന്നില് തടസ്സമായി നില്ക്കുന്നത് രണ്ടു പേരുകളാണ്. വി എം സുധീരനും വയലാര് രവിയും. കേന്ദ്രമന്ത്രി എന്ന നിലയില്നിന്ന് രവി കേരളത്തിലേക്കു വരാനുള്ള സാദ്ധ്യത വിരളമാണ്. എങ്കിലും ഒരു വിദൂരസാദ്ധ്യത തള്ളിക്കളയാനാവില്ല.
സംഘടനകള് തുണയ്ക്കുകയും കെ മുരളീധരന് കോണ്ഗ്രസിലേക്കു വരികയും ഇപ്പോഴുള്ള ബലാബലം മാറുകയും ചെയ്താല് മാത്രമേ ഇനി ചെന്നിത്തലയ്ക്കു സാദ്ധ്യത കാണുന്നുള്ളൂ എന്നാണ് രാഷ്ട്രീയ നിരീക്ഷകര് വിലയിരുത്തുന്നത്.
വെറുമൊരു വാറ്റുകാരനില് നിന്ന് അബ്കാരിയിലേക്കുള്ള ദ്രവ്യന്റെ വളര്ച്ച ആരെയും അതിശയിപ്പിക്കും
ഒത്തുകളി വിവാദത്തിന്റെ ചൂടിലാണിപ്പോള് ക്രിക്കറ്റ്. പാകിസ്ഥാന് താരങ്ങളുടെ കോഴവിവാദം ക്രിക്കറ്റിനെയാകെ പിടിച്ചുലച്ചിരിക്കുന്നു. കോഴവിവാദത്തിന്റെ അനുരണനങ്ങള് മറ്റ് ടീമുകളിലേക്കും മത്സരങ്ങളിലേക്കും വ്യാപിച്ചു തുടങ്ങി. ഈ പശ്ചാത്തലത്തില് ഇന്ത്യന് ക്യാപ്റ്റന് മഹേന്ദ്ര സിംഗ് ധോണി മനസ്സു തുറക്കുന്നു...





















