ഓസ്‌ട്രേലിയ പിടിച്ചുനിന്നു, മൂന്നാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞു

| Monday March 20th, 2017

റാഞ്ചി : ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. 603/9 എന്ന ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനു മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ വിക്കറ്റ് പോകാതെ പിടിച്ചുനില്‍ക്കാന്‍ നോക്കിയതോടെയാണ് കളി സമനിലയില്‍ എത്തിയത്.

സ്‌കോര്‍: ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ് 451, രണ്ടാം ഇന്നിംഗ്‌സ് 204/6. ഇന്ത്യ ഒ്ന്നാം ഇന്നിംഗ്‌സ് 603/9 ഡിക്ലയേര്‍ഡ്.

രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ ആറു വിക്കറ്റിന് 204 റണ്‍സില്‍ നില്‍ക്കെ കളി സമയം അവസാനിക്കുകയായിരുന്നു. കളി രാവിലെ ആരംഭിച്ച വേളയില്‍ ഇന്ത്യ ഓസ്‌ട്രേലിയയുടെ രണ്ടു വിക്കറ്റുകള്‍ ഇന്ത്യ തുടരെ പിഴുത് പ്രതീക്ഷ ജനിപ്പിച്ചുവെങ്കിലും പിന്നീട് ഓസ്‌ട്രേലിയ പിടിച്ചുനിന്നു കളി കൈവിട്ടുപോകാതെ നോക്കുകയായിരുന്നു.

മധ്യനിരയില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോം, ഷോണ്‍ മാര്‍ഷ് എന്നിവരുടെ ചെറുത്തുനില്‍പ്പാണ് ഓസീസിന് സമനില സമ്മാനിച്ചത്. അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഈ സഖ്യം ഇന്ത്യയില്‍ നിന്നു കളി തട്ടിയെടുത്തെന്നു പറഞ്ഞാലും തെറ്റില്ല. 124 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഈ സഖ്യം ഓസീസിനെ തോല്‍വിയില്‍ നിന്നു കരകയറ്റി.

ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തി. മത്സരത്തില്‍ ഒന്‍പത് വിക്കറ്റും അര്‍ധ സെഞ്ചുറിയും നേടി ജഡേജ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിയിലൂടെ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ് സമ്മാനിച്ച ചേതേശ്വര്‍ പൂജാരയാണ് മാന്‍ ഒഫ് ദ മാച്ച്.

രന്പരയിലെ അവസാന ടെസ്റ്റ് ടെസ്റ്റ് 25ന് ധര്‍മശാലയില്‍ തുടങ്ങും. രണ്ടു ടെസ്റ്റുകളില്‍ ഓരോന്നു വീതം ജയിച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും തുല്യത പാലിക്കുന്നതിനാല്‍ നാലാം ടെസ്റ്റ് നിര്‍ണായകമായി.

An outstanding Test match really. It all started with a well deserved century from Steven Smith who remained unbeaten on 178. It was an innings which he will remember for a very long time. Some innings raise the bar of the batsman and this from Smith was one of them. Glenn Maxwell, too, was fantastic in his comeback as he registered his maiden ton.

Comments

comments

Tags: , ,