മറുപടിയില്ലാത്ത രണ്ടു ഗോളിന് ഇറ്റലിയെ തകര്‍ത്ത് ഇന്ത്യന്‍ അണ്ടര്‍ 17 ഫുട്‌ബോള്‍ ടീം ചരിത്രമെഴുതി

| Saturday May 20th, 2017

റോം: മലയാളി താരം രാഹുല്‍ പ്രവീണിന്റെ മിടുക്കില്‍ ഇന്ത്യ അണ്ടര്‍ 17 മത്സത്തില്‍ കരുത്തരായ ഇറ്റലിയെ വീഴ്ത്തി.

മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് ഇന്ത്യന്‍ ജയം. യൂറോപ്യന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീമിന്റെ പ്രകടനം സര്‍വരെയും അമ്പരപ്പിച്ചിരിക്കുകയാണ്.

ഇറ്റലിയിലെ അറിസോയിലായിരുന്നു സൗഹൃദമത്സരം. കളിയുടെ 31ാം മിനിറ്റില്‍ അഭിജിത്തിലൂടെ ഇന്ത്യ ലീഡ് നേടി.

രണ്ടാം പകുതിയില്‍ 75ാം മിനിറ്റില്‍ മലയാളി താരം തൃശൂരുകാരന്‍ രാഹുല്‍ പ്രവീണ്‍ രണ്ടാം ഗോള്‍ നേടിക്കൊണ്ട് ഇന്ത്യന്‍ ജയം ആധികാരികമായി ഉറപ്പിക്കുകയായിരുന്നു.

ക്രൊയേഷ്യയില്‍ നടന്ന അണ്ടര്‍ 17 യൂറോ കപ്പ് കഴിഞ്ഞ് മടങ്ങിയെത്തിയ റ്റാലിയന്‍ ടീമിനു കടുത്ത ആഘാതമായിരിക്കുകയാണ് ഇന്ത്യയോട് ഏറ്റ പരാജയം.

പോര്‍ച്ചുഗലിലും ഫ്രാന്‍സിലും ഇന്ത്യ കളിച്ചു. യൂറോപ്യന്‍ പര്യടനത്തില്‍ ഇന്ത്യയുടെ ആദ്യ ജയമാണിത്.

Comments

comments