2030 മുതല്‍ ഇലക്ട്രിക് കാറുകള്‍ മാത്രം, ഇന്ത്യ പുതിയൊരു വിപ് ളവത്തിനു തുടക്കമിടുന്നു

By അഭിനന്ദ് | Sunday April 30th, 2017

ന്യൂഡല്‍ഹി : പെട്രോളിയം ഇറക്കുമതിയും മലിനീകരണവും തടയുന്നതിനു ലക്ഷ്യമിട്ട്, ഇന്ത്യ സമ്പൂര്‍ണമായി ഇലക്ട്രിക് കാറുകള്‍ രംഗത്തിറക്കാന്‍ പദ്ധതിയിടുന്നു. 2030 മുതല്‍ രാജ്യത്ത് ഇലക്ട്രിക് കാറുകള്‍ മാത്രം വില്പനയ്ക്കിറക്കാനാണ് പദ്ധതി.

കേന്ദ്ര ഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയലാണ് സമഗ്രമായ ഈ പദ്ധതിയെക്കുറിച്ചു സൂചന നല്കിയത്. ഇതിനായി ആദ്യത്തെ രണ്ടുമൂന്നു വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ വാഹന നിര്‍മാതാക്കള്‍ക്കു പിന്തുണയും സഹായവും നല്കും.

മാരുതിയെ ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായി കൈപിടിച്ചുയര്‍ത്തിയതിനു സമാനമായ പദ്ധതിയാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോള്‍ വിലക്കൂടുതലാണ് ഇലക്ട്രിക് കാറുകള്‍ വാങ്ങുതില്‍ ഉപയോക്താക്കള്‍ പ്രധാനമായും പിന്നോട്ടു പോകാന്‍ കാരണം. ഇതിനു പരിഹാരം കണ്ടെത്താന്‍ ഘന വ്യവസായ മന്ത്രാലയവും നീതി ആയോഗും ശ്രമം ആരംഭിച്ചിട്ടുണ്ട്.

എന്‍ടിപിസി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ഇത്തരം കാറുകളുടെ നിര്‍മാണത്തിലേക്ക് തിരിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഊര്‍ജ ഉപഭോഗം 6.5 ശതമാനം വര്‍ദ്ധിച്ചു. ഇതുകൂടി കണക്കിലെടുത്താണ് ഇലക്ട്രിക് കാറുകള്‍ വ്യാപകമാക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്.

ഇതിനകം തന്നെ മിക്ക കമ്പനികളും ഇലക്ട്രിക് കാര്‍ നിര്‍മാണ രംഗത്തേയ്ക്കു തിരിഞ്ഞിട്ടുണ്ട്. എന്നാല്‍, 100 കിലോ മീറ്ററിനപ്പുറം യാത്ര ചെയ്യാന്‍ ശേഷിയുള്ള ബാറ്ററി രൂപകല്പന ചെയ്യാന്‍ ഇതുവരെ ഒരു കമ്പനിക്കുമായിട്ടില്ല. ഇതാണ് ഈ രംഗത്ത് പ്രധാന കീറാമുട്ടി.

ഇന്ത്യയില്‍ ഈ രംഗത്ത് ഏറ്റവും മുന്നില്‍ മഹീന്ദ്രയാണ്. മഹീന്ദ്ര e2o കിലോ മീറ്റര്‍ വരെ ഒറ്റ ചാര്‍ജിംഗില്‍ പോകുമെന്നു കമ്പനി അവകാശപ്പെടുന്നുവെങ്കിലും ഈ ദൂരം കാറിനു പിന്നിടാന്‍ കഴിയുന്നില്ലെന്നതാണ് ശരി. ഈ കാറിനു പരമാവധി വേഗം മണിക്കൂറില്‍ 81 കിലോ മീറ്ററാണ്. അഞ്ചു മണിക്കൂറാണ് ഒരു തവണ ചാര്‍ജ് ചെയ്യാന്‍ വേണ്ട സമയം. 4.79 ലക്ഷം മുതല്‍ 5.34 ലക്ഷം വരെയാണ് വില.

India is looking at having an all-electric car fleet by 2030 with an express objective of lowering the fuel import bill and running cost of vehicles.
“We are going to introduce electric vehicles in a very big way. We are going to make electric vehicles self- sufficient like UJALA. The idea is that by 2030, not a single petrol or diesel car should be sold in the country,” Power minister Piyush Goyal said while addressing the CII Annual Session 2017. Goyal is of the view that initially the government can handhold the electric vehicle industry for 2-3 years to help it stabilise.

Comments

comments

Tags: ,