പാക് ഭീകരര്‍ നിര്‍മിച്ച തുരങ്കം കണ്ടെത്തി, പുല്‍വാമയില്‍ മൂന്നു ഭീകരരെ വകവരുത്തി

| Tuesday September 2nd, 2014

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സംഘര്‍ഷ ബാധിത മേഖലയായ പല്ലന്‍വാല സെക്ടറിനടുത്ത് പാക് ഭീകരരും സേനയും ചേര്‍ന്നു നിര്‍മിച്ച ടണല്‍ കണ്ടെത്തി.

പാക് അധീന കാശ്മീരില്‍ നിന്നാണ് തുരങ്കം നിര്‍മ്മിച്ചതെന്ന് പ്രതിരോധ വകുപ്പ് വക്താക്കള്‍ അറിയിച്ചു. രണ്ടര അടി വീതിയും മൂന്നര അടി ഉയരവുമുള്ളതാണ് ടണല്‍.

തുരങ്ക നിര്‍മാണം പൂര്‍ണ്ണമാക്കുന്നതിന് മുമ്പ് കണ്ടെത്തി. പല്ലന്‍വാല സെക്ടറിലെ ചക്‌ല പോസ്റ്റിന് സമീപമാണ് ടണല്‍. ഇതേ സ്ഥലത്ത് ഈ വര്‍ഷം ജൂലായ് 22ന് ആയുധമേന്തിയ ഭീകരരുമായി ഇന്ത്യന്‍ സൈന്യം ഏറ്റുമുട്ടിയിരുന്നു. ഒരു ഭീകരനും ഒരു സൈനികനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2008ലും ഇതേ സ്ഥലത്ത് സമാനമായ രീതിയില്‍ ടണല്‍ കണ്ടെത്തിയിരുന്നു.

തീവ്രവാദികള്‍ക്ക് ഇന്ത്യയിലേക്ക് കടക്കുന്നതിനും ആയുധങ്ങളും മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള സാധനങ്ങളും കടത്താനാകും തുരങ്കം നിര്‍മിച്ചതെന്ന് കരുതുന്നു. പുതിയ ടണല്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇതേസമയം, ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ അവസാനിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെയാണ് സൈന്യം വകവരുത്തിയത്. ഹജാന്‍ബാല ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച മുതല്‍ സൈന്യം നടത്തിയ തിരച്ചിലിനെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍.

ഹജാന്‍ബാലയിലെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു ഭീകരര്‍.

Latest Video

child marriage image

 

 

 

 

 

 
A 150 metres long tunnel which was recently discovered ear a forward post along the Indo-Pak border in Jammu region’s sensitive Pallanwala sector, was apparently aimed at infiltrating terrorists, Defence spokesperson said here today.

“Having failed to infiltrate terrorists across the Line of Control in the Jammu Division, there was an attempt to construct a tunnel across the Line of Control (to facilitate infiltration)”, he said.

The tunnel, which was discovered on 22 August .

 

Comments

comments

Tags: , , ,