ഐപിഎല്‍: ഗുജറാത്തിനെതിരെ മുംബയ്ക്ക് ആറു വിക്കറ്റ് ജയം

| Sunday April 16th, 2017

മുംബയ്: ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് മുംബയ് ഇന്ത്യന്‍സ്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ 176 റണ്‍സ് നേടി. ബ്രണ്ടന്‍ മക്കല്ലത്തിന്റെ അര്‍ധ സെഞ്ച്വറിയാണ് മികച്ച സ്‌കോര്‍ ഗുജറാത്തിന് സമ്മാനിച്ചത്. ദിനേശ് കാര്‍ത്തിക്കും 26 പന്തില്‍ നിന്ന് 48 റണ്‍സ് നേടി ഗുജറാത്തിന്റെ സ്‌കോര്‍ ഉയര്‍ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബയ് മൂന്നു പന്തും ആറു വിക്കറ്റും അവശേഷിക്കേ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

വളരെയധികം ആത്മവിശ്വാസത്തോടെയാണ് ഗുജറാത്ത് ഫീല്‍ഡില്‍ ഇറങ്ങിയത്. ആദ്യ ഓവറില്‍ വിക്കറ്റ് തെറിച്ചതോടെ ഗുജറാത്തിന്റെ വിജയം ഉറപ്പിക്കുകയും ചെയ്തു.

എന്നാല്‍, നിതീഷ് റാണയും ജെ.സി.ബട്‌ലറും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് മുംബയ്ക്കുവേണ്ടി അടിച്ചെടുത്തത് 85 റണ്‍സാണ്.

നാലാം വിക്കറ്റില്‍ പൊള്ളാര്‍ഡും രോഹിതും ചേര്‍ന്ന് 68 രണ്‍സ് കൂടി അടിച്ചെടുത്തതോടെ മുംബയ് വിജയം സ്വന്തമാക്കുകയായിരുന്നു.

അഞ്ച് മത്സരങ്ങളില്‍ നാലും ജയിച്ച മുംബയ് ഇന്ത്യന്‍സ് എട്ട് പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.

Mumbai Indians (MI) displayed core batting strength as they easily beat Gujarat Lions by 6 wickets at Wankhede Stadium, Mumabi, in Indian Premier League (IPL) on Sunday. As Mumbai lost an early wicket in the form of Parthiv Patel, Nitish Rana along with Jos Buttler provided Mumbai a perfect base with spme quick runs. Scoring the highest for the team, Nitish Rana completed his third IPL fifty (53) and punished the bowlers with his fiery batting. After Rana and Buttler were dismissed, captain Rohit Sharma and Kieron Pollard held the fort and built a steady partnership. Blasting the bowlers throughout the match Rohit and Pollard scored 40 and 39, respectively. The Gujarat Lions did not have control over the game as the bowlers failed to impress. For Gujarat, Andrew Tye recorded the best bowling figures of 2 for 34 in his stipulated four overs. With this win MI recorded their fourth consecutive victory

Comments

comments

Tags: , , ,