മഴ തുണച്ചു, ഹൈദരാബാദിനെ തകര്‍ത്ത് കൊല്‍ക്കത്ത

| Thursday May 18th, 2017

ബെംഗളുരു: ഐപിഎല്‍ എലിമിനേറ്റര്‍ മത്സരത്തില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത രണ്ടാം എലിമിനേറ്ററിനു യോഗ്യത നേടി.

കൊല്‍ക്കത്തയെ മഴ തുണച്ച മത്സരത്തില്‍ ആറ് ഓവറില്‍ 48 എന്ന വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത കൊല്‍ക്കത്ത മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വിജയിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

കൊല്‍ക്കത്തയ്ക്കായി ഉമേഷ് യാദവ് 21 റണ്‍സിന് രണ്ടു വിക്കറ്റ് എടുത്തു. പീയൂഷ് ചൗളയും ട്രെന്റ് ബോള്‍ട്ടും ഓരോ വിക്കറ്റു വീതം നേടി.

കൊല്‍ക്കത്തയുടെ ബാറ്റിങ്ങ് തുടക്കത്തില്‍ തന്നെ പാളി. ഓപ്പണര്‍ ക്രിസ് ലിന്‍, യൂസഫ് പത്താന്‍, റോബിന്‍ ഉത്തപ്പ എന്നിവര്‍ തുടക്കത്തില്‍ തന്നെ ഔട്ടായി. കൊല്‍ക്കത്തയെ വിജയത്തിലേക്കു നയിച്ചത് നാലാം വിക്കറ്റില്‍ ഒന്നിച്ച ഗംഭീര്‍-ഇഷാങ്ക് ജാഗി സഖ്യമാണ്.

 

Comments

comments

Tags: , , ,