ഐപിഎല്ലില്‍ മുംബയെ തോല്‍പ്പിച്ച് പൂനെ ഫൈനലില്‍ കടന്നു

| Wednesday May 17th, 2017

മുംബയ്: ഐപിഎല്‍ പത്താം സീസണിലെ ഒന്നാം ക്വാളിഫയറില്‍ കടക്കുന്ന ആദ്യ ടീമായി പൂനെ സൂപ്പര്‍ ജയന്റ്‌സ്. മുംബയെ 20 റണ്‍സിനു തോല്‍പ്പിച്ചാണ് പൂനെ ഫൈനലില്‍ ബെര്‍ത്ത് ഉറപ്പിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പൂനെ നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

പൂനെയെ ബാറ്റിങ് കരുത്തില്‍ നയിച്ചത് അജിങ്ക്യ രഹാന (43 പന്തില്‍ 56), മനോജ് തിവാരി ( 48 പന്തില്‍ 58), ധോണി (26 പന്തില്‍ 40) എന്നിവരാണ്.

ബൗളിങ്ങില്‍ പൂനെയ്ക്ക് തുണയായത് നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂ്‌നനു വിക്കറ്റ് വീഴ്ത്തിയ തമിഴ്‌നാട് താരം വാഷിങ്ടണ്‍ സുന്ദറാണ്. ഷാര്‍ദുല്‍ താക്കൂര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.

ക്വാളിഫയറില്‍ തോറ്റെങ്കിലും മുംബയ്ക്ക് ക്വാളിഫയര്‍ രണ്ടില്‍ ഒരു അവസരം കൂടിയുണ്ട്.

Summary: Rising Pune Supergiant beat Mumbai Indians by 20 runs to become the first finalist in IPL 2017. Ajinkya Rahane and Manoj Tiwary hit half-centuries while Washington Sundar and Shardul Thakur finished with three wickets apiece. This was RPS’ third straight win against MI this season

 

Comments

comments

Tags: ,