ആമിര്‍ ചിത്രം ദംഗല്‍ 1000 കോടിയിലേക്ക്; ചൈനയില്‍ ചിത്രം സൂപ്പര്‍ ഹിറ്റ്

| Saturday May 13th, 2017

ആമിര്‍ ഖാന്റെ ദംഗലിന്റെ കളക്ഷന്‍ ആയിരം കോടിയിലേക്ക്. രാജമൗലി ചിത്രം ബാഹുബലി 1000 കോടി നേടിയതിനു പിന്നാലെയാണ് ദംഗലും വിജയത്തിലേക്കു കുതിക്കുന്നത്.

ചൈനയില്‍ റിലീസ് ചെയ്ത ചിത്രത്തിന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ചിത്രത്തിന്റെ ചൈനയിലെ കളക്ഷന്‍ 187.42 കോടിയാണ്.

ഷുആയ് ജിയാവോ ബാബ എന്ന പേരില്‍ ഒന്‍പതിനായിരം സ്‌ക്രീനുകളിലാണ് ചിത്രം ചൈനയില്‍ പ്രദര്‍ശനത്തിനെത്തിയത്. ചൈനയില്‍ റിലീസ് ചെയ്യുന്നതിനു മുമ്പ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 744 കോടിയായിരുന്നു. ഇപ്പോള്‍ 900 കോടി പിന്നിട്ടുകഴിഞ്ഞു.

ആമിര്‍ ചിത്രം പികെയ്ക്കും ചൈനയില്‍ വല സ്വീരണമാണ് കിട്ടിയത്. നാലായിരം സ്്കീനുകളില്‍ റിലീസ് ചെയ്ത പികെ 100 കോടി കളക്ഷന്‍ നേടിയിരുന്നു. പികെ നേടിയ വിജയമാണ് ദംഗലിന്റെ വൈഡ് റീലീസിനു പിന്നില്‍. കഴിഞ്ഞ മാസം റിലീസിനു മുന്നോടിയായി ആമിര്‍ ചൈനയില്‍ എത്തിയിരുന്നു.

 

Comments

comments

Tags: , , , ,