വിഖ്യാത ഇറ്റാലിയന്‍ എഴുത്തുകാരന്‍ ഉംബര്‍ടോ എകോ അന്തരിച്ചു

| Saturday February 20th, 2016

റോം: സമകാലിക ലോക സാഹിത്യത്തിലെ തലയെടുപ്പുള്ള വന്മരമായിരുന്ന ഇറ്റാലിയന്‍ എഴുത്തുകാരന്‍ ഉംബര്‍ടോ എകോ അന്തരിച്ചു. 84 വയസ്സായിരുന്നു.

അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ഇറ്റലിയിലെ വസതിയിലായിരുന്നു അന്ത്യം. ദ നെയിം ഒഫ് ദ റോസ് എന്ന കൃതിയാണ് അദ്ദേഹത്തിന് ലോകം മുഴുവന്‍ ആരാധകരെ നേടിക്കൊടുത്തത്. ഇതു 1989ല്‍ സിനിമയാക്കിയിരുന്നു. സീന്‍ കോണറിയായിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഫോക്കോള്‍ട്ടസ് പെന്റുലം, ന്യൂമറോ സീറോ, ദി ഐലന്‍ഡ് ഒഫ് ദി ഡൈ ബിഫോര്‍ എന്നിവയും എകോയുടെ പ്രതിഭയുടെ മുദ്രകളായ കൃതികളാണ്.

നിരൂപണത്തിലും ബാലസാഹിത്യത്തിലും എകോയുടെ സംഭാവനകള്‍ അതുല്യമാണ്.

കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ഇയര്‍ സീറോ എന്ന നോവലാണ് അവസാന കൃതി.

വടക്കന്‍ ഇറ്റലിയിലെ അലെസ്സാന്‍ഡ്രിയയില്‍ 1932ലാണ് എകോയുടെ ജനനം.

നോവല്‍ രചന പാര്‍ട്ട് ടൈം ജോലിയാണെന്നും താനൊരു തത്വചിന്തകനാണെന്നും എകോ പറയാറുണ്ടായിരുന്നു.

എകോയുടെ നിര്യാണം മാനവികതയ്ക്കും സംസ്‌കാരത്തിനും കനത്ത നഷ്ടമാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി പറഞ്ഞു.

 

 

The Italian writer and philosopher Umberto Eco, best known for his novel The Name of the Rose, has died aged 84. His family says he passed away late on Friday at his home. No further details were given. The Name of the Rose was made into a film in 1989 starring Scottish actor Sean Connery. Eco, who also wrote the novel Foucault’s Pendulum, continued to publish new works, with Year Zero released last year.

Comments

comments

Tags: , ,