കല്യാണ്‍ ഗ്രൂപ്പ് കണ്‍സ്യൂമര്‍ റീട്ടെയില്‍ രംഗത്തേയ്ക്ക്, ആദ്യ ഷോറൂം കൊച്ചിയില്‍ തുറന്നു

| Wednesday May 17th, 2017

കൊച്ചി: കേരളത്തിലുടനീളം കണ്‍സ്യൂമര്‍ റീട്ടെയില്‍ ശൃംഖല തുറക്കുന്നതന്റെ ഭാഗമായി കല്യാണ്‍ സില്‍ക്‌സ് ഗ്രൂപ്പ് ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റ് കൊച്ചിയില്‍ തുറന്നു.

ഹോസ്പിറ്റല്‍ റോഡില്‍ ഷോറൂമിന്റെ ആറ്, ഏഴ് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം മേയ് 12ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍ നിര്‍വഹിച്ചു. 20,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്.

കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്‍ ടാക്‌സ് അപ്പീല്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.വി.പി കൃഷ്ണകുമാര്‍, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭിരാമന്‍, മഹേഷ് പട്ടാഭിരാമന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഒട്ടേറെ ഓഫറുകളും പ്രമോഷനുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കല്യാണ്‍ സില്‍ക്‌സിന്റെ വിജയത്തിന് എന്നും പ്രേരകശക്തിയായി പ്രവര്‍ത്തിച്ച കൊച്ചിയില്‍ത്തന്നെ ആദ്യത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് ടി.എസ്.പട്ടാഭിരാമന്‍ പറഞ്ഞു.

നിത്യോപയോഗ സാധനങ്ങള്‍ ഓരോന്നും ഇന്ത്യയുടെ വിവിധ കോണുകളില്‍ നിന്ന് നേരിട്ട് ശേഖരിച്ചാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കുന്നതിനാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ആഡംബര വില ഇല്ലാതെ കുറഞ്ഞ വിലയില്‍ നല്‍കാന്‍ സാധിക്കുന്നുവെന്നും പട്ടാഭിരാമന്‍ പറഞ്ഞു.

ഉടന്‍ തന്നെ പ്രമുഖ നഗരങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. കേരളത്തില്‍ ഈ വര്‍ഷം അവസാനത്തോടെ ആറ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കാനാണ് കല്യാണ്‍ ലക്ഷ്യമിടുന്നതെന്നും പട്ടാഭിരാമന്‍ വ്യക്തമാക്കി.

Comments

comments

Tags: