സര്‍വീസസിനെ തകര്‍ത്തു, സന്തോഷ് ട്രോഫി സെമിയില്‍ കേരളത്തിന്റെ എതിരാളി ഗോവ

| Tuesday March 21st, 2017

പനജി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ സെമി ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍ ഗോവ.

ഈ മാസം 23ന് വൈകിട്ട് ഏഴ് മണിക്കാണ് ആതിഥേയരുമായി കേരളത്തിന്റെ കളി.

മുന്‍ ചാമ്പ്യന്മാരായ സര്‍വീസസിനെ ഗ്രൂപ്പ് എയിലെ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്പിച്ചാണ് ഗോവ സെമിയില്‍ കടന്നിരിക്കുന്നത്.

എതിരാളികള്‍ ഗോവ ആയതിനാലും മത്സരം അവരുടെ നാട്ടിലായതിനാലും കേരളത്തിനു കടുത്ത വെല്ലുവിളിയായിരിക്കും നേരിടേണ്ടിവരിക.

മേഘാലയയെ എതിരില്ലാത്ത രണ്ടു ഗോളിനു തോല്‍പ്പിച്ച് ബംഗാളും സെമിയില്‍ കടന്നിട്ടുണ്ട്.

സെമി ഉറപ്പാക്കിയെങ്കിലും കേരളം ചൊവ്വാഴ്ച മഹാരാഷ്ട്രയെ നേരിടുന്നുണ്ട്.

Goa scraped through to the semifinals with two late goals against 10-man Services in the 71st Santosh Trophy National football championship at GMC Bambolin here on Monday.  It will meet Kerala in the semifinals. At Tilak Maidan, Bengal defeated Meghalaya 2-0 to become the group winner with 10 points. 

Comments

comments

Tags: , ,