ശ്രുതിയുടെ രണ്ട് കവിതകള്‍

| Saturday September 6th, 2014

സ്വപ്നങ്ങളിലെ യാഥാര്‍ത്ഥ്യം

പല രാത്രികളിലുമവനെന്റെ
മിഴിത്തുമ്പില്‍ നിറയുന്നു
സ്വപ്നങ്ങളില്‍ മഴവില്ലുകള്‍ ചാലിച്ച്
അവന്‍ വരയ്ക്കുതെന്റെ ജീവിതമാണ്
മിന്നാമിനുങ്ങായും നക്ഷത്രങ്ങളായും
അവനെന്നോട് സംസാരിക്കാറുണ്ട്
രാത്രികളില്‍ പരക്കുന്ന നിലാവിന്
ചോരയുടെ മണമാണ്
വായുവിന് നിശ്വാസത്തിന്റെ ചൂടും
പലപ്പോഴുമെന്റെ കണ്ണുകളില്‍
രക്തക്കറ പുരളാറുണ്ട്

സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന്
കരുതുന്ന നമ്മള്‍ വിഡ്ഢികള്‍
കണ്ണുനീര്‍ത്തുള്ളികള്‍ക്കന്റെ
ആത്മാവിനെ നനയ്ക്കാനായില്ല
അവന്‍ ചാലിച്ച വര്‍ണ്ണങ്ങളെ
മായ്ക്കാനേ അതിനായുള്ളൂ
അവന്‍ തീര്‍ത്ത മുറിവുകളെ
ഉണക്കാനുമായില്ല,

കരയാന്‍ കണ്ണുനീര്‍ പോരാതെ
പറയാന്‍ വാക്കുകള്‍ ചലിക്കാതെ
തളര്‍ന്നവശയായ്
ഞാനിന്നലയുകയാണ്
നക്ഷത്രങ്ങളേയും മിന്നാമിനുങ്ങുകളേയും
ഇന്നെനിക്ക് തിരിച്ചറിയാനാകുന്നില്ല
അവയെത്തേടി ഞാനാ-
നിലാവിലലിഞ്ഞു ചേരട്ടെ…

അമ്മ

ആ വാത്സല്യച്ചോറ്
കുഴച്ച് നീട്ടുമ്പോള്‍ ,
ഞാന്‍ ആര്‍ത്തിയോടെ
കഴിക്കാറുണ്ട്.
വക്കു കോടിയാ-
പിഞ്ഞാണത്തില്‍
മിച്ചം വയ്ക്കാതെ
കഴിക്കുമെങ്കിലും;
വീണ്ടുമത് നിറഞ്ഞൊഴുകി…

 

 

SIEP Ad half Page

 

 

 

Comments

comments

Tags: