കൊച്ചി മെട്രോ ഉദ്ഘാടനം 30ന്, പ്രധാനമന്ത്രി വരുന്ന കാര്യത്തില്‍ തീരുമാനമായില്ല

| Friday May 19th, 2017

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30ന് നടത്തുമെന്നും ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

ഉദ്ഘാടന ചടങ്ങ് ആലുവയിലായിരിക്കും നടക്കുക. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കണമെന്ന് കെഎംആര്‍എല്‍ നേരത്തെ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.

ഇതനുസരിച്ച് പ്രധാനമന്ത്രിയെ ക്ഷണിച്ചെങ്കിലും തിരക്ക് നിമിത്തം തീയതി അനുവദിച്ചു കിട്ടിയിട്ടില്ല.

ഉദ്ഘാടനം അനന്തമായി നീട്ടേണ്ടെന്നതിനാലാണ് പ്രധാനമന്ത്രി എത്തിയില്ലെങ്കിലും 30ന് ഉദ്ഘാടനം നടത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Comments

comments

Tags: ,