കൊല്‍ക്കത്തയുടെ കുതിപ്പില്‍ ഡല്‍ഹിക്ക് പരാജയം

| Monday April 17th, 2017

ഡല്‍ഹി: ഐപിഎല്ലില്‍ ആതിഥേയരായ ഡല്‍ഹിയെ കൊല്‍ക്കത്ത അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു. ഡല്‍ഹി ഉയര്‍ത്തിയ 169 വിജയലക്ഷ്യം ഒരു പന്ത് മാത്രം അവശേഷിക്കുമ്പോള്‍ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു.

മൂന്ന് ഓവറിനുള്ളില്‍ തുടരെത്തുടരെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട കൊല്‍ക്കത്തയുടെ രക്ഷകരായത് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന പത്താനും പാണ്ഡെയുമാണ്. അര്‍ധ സെഞ്ച്വറി നേടി നാലാം വിക്കറ്റില്‍ 131 റണ്‍സ് നേടിയ ശേഷമാണ് പത്താന്‍ മടങ്ങിയത്. 47 പന്തില്‍ 61 റണ്‍സ് അടിച്ചെടുത്ത് മനീഷ് പാണ്ഡെ പുറത്താവാതെ നിന്നു.

സഞ്ജു സാംസണിന്റെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ മുന്നേറിയ ഡല്‍ഹിക്ക് മൂക്കുകയറിട്ടത് നാഥാണ്. മൂന്ന് വിക്കറ്റ് നാഥ് വീഴ്ത്തി.

ഈ സീസണിലെ കൊല്‍ക്കത്തയുടെ തുടര്‍ച്ചയായ മൂന്നാമത്തെ വിജയമാണിത്. എട്ട് പോയിന്റോടെ കൊല്‍ക്കത്ത പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളില്‍ നാലെണ്ണവും ജയിച്ചാണ് കൊല്‍ക്കത്തയുടെ മുന്നേറ്റം.

Kolkata Knight Riders beat Delhi Daredevils by four wickets to register their fourth win in 2017 Indian Premier League. Chasing a target of 169, Zaheer Khan and Pat Cummins rocked the visitors’ top-order but Yusuf Pathan and Manish Pandey then stitched together a 110-run stand to bring KKR’s innings back on track. With nine required off the last over, Pandey hit a six off the fourth ball to release all the pressure and sealed the deal for his team with a ball to spare. Earlier, Rishabh Pant’s blistering 38 guided DD to 168/7.

Comments

comments

Tags: , , ,