എയര്‍പോര്‍ട്ടിലെത്തിയ പ്രവാസി കാമുകിയെ കാമുകനും ഗുണ്ടാ സംഘവും തട്ടിക്കൊണ്ടുപോയി

| Monday August 3rd, 2015

നെടുമ്പാശേരി: നെടുമ്പാശേരി എയര്‍പോര്‍ട്ടിലെത്തിയ കാമുകിയെ കാമുകനും സംഘവും തട്ടിക്കൊണ്ടുപോയി. ഞായറാഴ്ചയാണ് എയര്‍പോര്‍ട്ടില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ഞായറാഴ്ച രാത്രി തട്ടിക്കൊണ്ടുപോയ യുവതിയെ തിങ്കളാഴ്ച രാവിലെ പോലീസ് കണ്ടെത്തി മോചിപ്പിച്ചു. കാമുകന്‍ മാര്‍ട്ടിന്‍, സുഹൃത്തുക്കളായ അഖില്‍, സിന്റോ എന്നിവരേയും പോലീസ് പിടികൂടി.

ഏറേ കാലമായി അമേരിക്കയില്‍ സ്ഥിര താമസക്കാരാണ് യുവതിയും കുടുംബവും. നേരത്തേ കുവൈറ്റിലായിരുന്നു യുവതിക്ക് ജോലി. ഇവിടെ വെച്ച് പരിചയപ്പെട്ട മാര്‍ട്ടിനുമായി യുവതി പ്രണയത്തിലാവുകയായിരുന്നു. പിന്നീട് യുവതി അമേരിക്കയിലേയ്ക്ക് പോയെങ്കിലും പ്രണയം തുടര്‍ന്നു.

കഴിഞ്ഞ തവണ യുവതി നാട്ടിലെത്തിയപ്പോള്‍ മാര്‍ട്ടിന്‍ വിവാഹാലോചനയുമായി യുവതിയുടെ കുടുംബത്തെ സമീപിച്ചിരുന്നു. എന്നാല്‍ മറ്റൊരു വിവാഹാലോചനയുമായി വീട്ടുകാര്‍ മുന്നോട്ട് പോയിരുന്നു. ആ ബന്ധം ഉറപ്പിച്ച ശേഷം അമേരിക്കയിലെയ്ക്ക് പോയ യുവതിയും കുടുംബവും ഇപ്പോഴാണ് വീണ്ടും നാട്ടിലെത്തുന്നത്.

യുവതിയുടെ അകല്‍ച്ച മാര്‍ട്ടിനെ പ്രകോപിപ്പിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. അറസ്റ്റ് ചെയ്ത മാര്‍ട്ടിനേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്തുവരികയാണ്.

Comments

comments

Tags: ,