മമ്മൂട്ടിയുടെ കര്‍ണ്ണനെക്കുറിച്ച് മധുപാല്‍

| Wednesday April 6th, 2016

ചന്തുവും പഴശ്ശിരാജയും മലയാളിയുടെ മനസ്സില്‍ നിറയുന്നത് മമ്മൂട്ടിയുടെ രൂപത്തോടെയാണ്. അത്രമാത്രം പൂര്‍ണതയോടെയാണ് മമ്മൂട്ടി ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു പക്ഷേ മറ്റൊരാളെയും ഈ കഥാപാത്രങ്ങളായി സങ്കല്പ്പിക്കാന്‍ പ്രേക്ഷകര്‍ക്കു കഴിഞ്ഞെന്നു വരില്ല.

പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കര്‍ണ്ണന്‍. കര്‍ണന്റെ മാനസിക വ്യാപാരങ്ങള്‍ മമ്മൂട്ടിയില്‍ ഭദ്രമാണ്. ആത്മസംഘര്‍ത്തിന്റെ തീച്ചൂളയില്‍ ഉരുകി ജീവിക്കുന്ന എത്രയെത്ര കഥാപാത്രങ്ങളെയാണ് മമ്മൂട്ടി തീരശ്ശീലയില്‍ അനശ്വരമാക്കിയിട്ടുള്ളത്.

സംവിധായകനും നടനുമായ പി. ശ്രീകുമാര്‍ തിരക്കഥയെഴുതി മധുപാല്‍ സംവിധാനം ചെയ്യുന്ന കര്‍ണ്ണന്റെ ചിത്രീകരണം 2017 ല്‍ തുടങ്ങുമെന്ന് മധുപാല്‍.

സിനിമയുടെ ചിത്രീകരണം നീളുന്നതിന്റെ കാരണവും മധുപാല്‍ പറയുന്നു. ഒരു ദിവസം രാവിലെ എഴുന്നേറ്റ് ചെയ്യാവുന്ന ചിത്രമല്ലിത്. മഹാഭാരത കഥ സിനിമയാക്കുമ്പോള്‍ ധാരാളം പഠനം ആവശ്യമാണ്.

ജൂണില്‍ മധുപാല്‍ മറ്റൊരു ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്കു കടക്കും. അതിനൊപ്പം കര്‍ണ്ണന്റെ പ്രവര്‍ത്തനങ്ങളും നടക്കുമെന്ന് മധുപാല്‍ പറയുന്നു.

 

ലീലയില്‍ ബിജു മേനോന്റെ കോട്ടയം പാട്ട്

Comments

comments

Tags: , , , , ,