മലപ്പുറം ചുവന്നില്ല, പച്ചപുതച്ചുതന്നെ; കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 1.7 ലക്ഷം കടന്നു

| Monday April 17th, 2017

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ.കുഞ്ഞാലിക്കുട്ടി എതിരാളികളെ വളരെ പിന്നിലാക്കി വന്‍ ലീഡിലേക്ക്. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 1.7 ലക്ഷം കടന്നു.

എട്ടരയോടെയാണ് ആദ്യ ഫലസൂചനകള്‍ അറിഞ്ഞു തുടങ്ങിയത്. ആദ്യ മിനിട്ടുകളില്‍ തന്നെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് മൂവായിരം കടന്നിരുന്നു. ഒന്‍പതു മണിയോടെ ലീഡ് 33313 ആയി ഉയര്‍ന്നു. ഒന്‍പതരയ്ക്ക് ലീഡ് 53327 ആയി.

ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഫിനു തന്നെയാണ് മുന്‍തൂക്കം. കൊണ്ടോട്ടി മണ്ഡലത്തില്‍ മാത്രമാണ് എല്‍ഡിഎഫിനു മുന്‍തൂക്കമുണ്ടായത്. പത്തരയോടെ മുഴുവന്‍ വോട്ടകളും എണ്ണിത്തീരും. പന്ത്രണ്ടിനു മുമ്പു തന്നെ അന്തിമഫലമറിയാം.

 

Comments

comments

Tags: , , , ,