വലതിന് ആഹ്‌ളാദം, ഇടതിന് ആശ്വാസം, കാവിക്ക് മാനക്കേട്… മലപ്പുറത്തെ കണക്കുകള്‍ ഇങ്ങനെ…

By ജാവേദ് റഹ്മാന്‍ | Monday April 17th, 2017

കോഴിക്കോട്: ഒരേ സമയം യുഡിഎഫിന് സന്തോഷവും ഇടതു മുന്നണിക്ക് ആശ്വാസവും പകരുന്നതാണ് മലപ്പുറത്തെ ഉപതിരഞ്ഞെടുപ്പ് ഫലം. പത്തുമാസംകൊണ്ടു വിവാദങ്ങളില്‍ പൊറുതിമുട്ടിയ ഇടതു സര്‍ക്കാരിന് പക്ഷേ മലപ്പുറം ലോക്‌സഭാ സീറ്റിന്റെ പരിധിയില്‍ വരുന്ന ഏഴു നിമയസഭാ സീറ്റുകളില്‍ ഒന്നില്‍ പോലും നേട്ടമുണ്ടാക്കാനാവാതെ പോയത് മാനക്കേടാവുകയും ചെയ്തു. 

അന്തരിച്ച ഇ അഹമ്മദിന് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെുപ്പില്‍ 1,94,739 വോട്ടായിരുന്നു ഭൂരിപക്ഷം. കുഞ്ഞാലിക്കുട്ടി അതും മറികടക്കുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിയെങ്കിലും ഭൂരിപക്ഷം 1,71,038 വോട്ടിലെത്തി നിന്നു.

ഇടതു സര്‍ക്കാരിന്റെ പത്തു മാസത്തെ ഭരണത്തിന്റെ വിലയിരിത്തല്‍ കൂടിയായിരിക്കും ഈ തിരഞ്ഞെടുപ്പെന്ന് പൊതു സംസാരമുണ്ടായിരുന്നു. സിറ്റിംഗ് സീറ്റില്‍ സഹതാപ തരംഗമുണ്ടായിട്ടും പാര്‍ട്ടിയിലെ ഏറ്റവും താരത്തിളക്കമുള്ള നേതാവിനെ ഇറക്കിയിട്ടും ലീഗിന് ഇ അഹമ്മദിന്റെ ഭൂരിപക്ഷം മറികടക്കാനായില്ല എന്നത് ഇടതു മുന്നണിക്ക് പറഞ്ഞുനില്‍ക്കാന്‍ പഴുതാവുന്നു. അതിലുപരി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിയായിരുന്ന പി.കെ സൈനബയ്ക്ക് ലഭിച്ചത് 2,42,984 വോട്ടായിരുന്നു. അത് ഇക്കുറി ബി എം ഫൈസലിലൂടെ 3,44,287 വോട്ടായി ഉയര്‍ത്താന്‍ ഇടതു മുന്നണിക്കായി. തങ്ങളെ ജനം തള്ളിയിട്ടില്ല എന്നതിനു തെളിവാണ് ഈ നേട്ടമെന്ന് ഇടതു മുന്നണിക്കും പറയാനാവും.

ഫലത്തില്‍ ബിജെപിക്കാണ് ഇവിടെ തിരിച്ചടിയുണ്ടായിരിക്കുന്നത്. അതു തങ്ങളുടെ നേട്ടമാണെന്ന് വെള്ളാപ്പള്ളിയുടെ ബിജെഡിഎസ് അവകാശപ്പെട്ടേക്കും. ബിജെഡിഎസുമായി തെറ്റിപ്പിരിഞ്ഞതുകൊണ്ടാണ് ഇവിടെ ബിജെപി കഴിഞ്ഞ തവണത്തേതിലും മോശം പ്രകടനത്തിലേക്കു പോയതെന്ന് പരക്കെ പ്രചാരണമുണ്ട്.

ഇതേസമയം, ബിജെപി കഴിഞ്ഞ തവണത്തേതിലും ആറിരട്ടി വോട്ടു നേടുമെന്ന് വീമ്പു പറഞ്ഞിരുന്നു. ഇത് എന്തു വിലകൊടുത്തും തടയണമെന്ന് ഇടതു വലതു മുന്നണികള്‍ക്കു വാശിയുണ്ടായിരുന്നു. ഇതുകൊണ്ടു തന്നെ ബിജെപി വിരുദ്ധ ശക്തികള്‍ ഇടതു വലതു മുന്നണികള്‍ക്കു കൂട്ടത്തോടെ വോട്ടു ചെയ്യുകയായിരുന്നു. ഇടതിന്റെ വോട്ട് ശതമാനം ഉയരുന്നതിന് ഇതൊരു കാരണമാവുകയു ചെയ്തിട്ടുണ്ട്.

ഇതെല്ലാമാണെങ്കിലും ഇടതു മുന്നണിക്കു നെഞ്ചുരുക്കമുണ്ടാക്കുന്നതാണ് ഇനിയുള്ള ഈ പട്ടിക. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ലോക് സഭാ മണ്ഡലത്തിനു കീഴില്‍ വരുന്ന നിമയസഭാ മണ്ഡലങ്ങളിലെ വോട്ടു നിലയും ഇൗ ഉപതിരഞ്ഞെടുപ്പില്‍ അവിടങ്ങളില്‍ യുഎഡിഎഫുണ്ടാക്കിയ മുന്നേറ്റവുമാണ് പട്ടികയില്‍.
* കൊണ്ടോട്ടി- ടിവി ഇബ്രാഹിം- മുസ്ലിം ലീഗ്- ഭൂരിപക്ഷം 10654.
കുഞ്ഞാലിക്കുട്ടിക്ക് കൊണ്ടോട്ടിയില്‍ ലഭിച്ചത് 25904 ഭൂരിപക്ഷം.

* മഞ്ചേരി- അഡ്വ. എം ഉമ്മര്‍- മുസ്ലിം ലീഗ്- ഭൂരിപക്ഷം 19616.
കുഞ്ഞാലിക്കുട്ടിക്ക് മഞ്ചേരിയില്‍ ലഭിച്ചത് 25904 ഭൂരിപക്ഷം.

*പെരിന്തല്‍മണ്ണ- മഞ്ഞളാംകുഴി അലി- മുസ്‌ളിം ലീഗ്- ഭൂരിപക്ഷം 579.
കുഞ്ഞാലിക്കുട്ടിക്ക് പെരിന്തല്‍മണ്ണയില്‍ ലഭിച്ചത് 8527 ഭൂരിപക്ഷം.

* മങ്കട-ടിഎ അഹമ്മദ് കബീര്‍- മുസ്ലിം ലീഗ്- ഭൂരിപക്ഷം 1508.
കുഞ്ഞാലിക്കുട്ടിക്ക് മങ്കടയില്‍ ലഭിച്ചത് 19262 ഭൂരിപക്ഷം.

* മലപ്പുറം- പി ഉബയ്ദുള്ള- മുസ്ലിം ലീഗ്- ഭൂരിപക്ഷം 35672.
കുഞ്ഞാലിക്കുട്ടിക്ക് മലപ്പുറത്ത് ലഭിച്ചത് 33281 ഭൂരിപക്ഷം.

* വേങ്ങര- പികെ കുഞ്ഞാലിക്കുട്ടി- മുസ്ലിം ലീഗ്- ഭൂരിപക്ഷം 38057.
കുഞ്ഞാലിക്കുട്ടിക്ക് വേങ്ങരയില്‍ ലഭിച്ചത് 40529 ഭൂരിപക്ഷം.

* വള്ളികുന്ന്- അബ്ദുള്‍ ഹമീദ് മാസ്റ്റര്‍- മുസ്ലിം ലീഗ്- ഭൂരിപക്ഷം 12610.
കുഞ്ഞാലിക്കുട്ടിക്ക് വള്ളികുന്നില്‍ ലഭിച്ചത് 20677 ഭൂരിപക്ഷം.

Indian Union Muslim League (IUML) legislator PK Kunhalikutty has won the Malappuram by-poll in Kerala by 171,038 lakh votes. The IUML strongman remained far ahead of his nearest rival MB Faisal, Communist Party of India-Marxist candidate and youth leader. The BJP candidate N Sreeprakash came a distant third.
Surrounded by jubilant supporters Mr Kunhalikutty said the party has led in village councils where the Left was ruling. “This is because the electorate has placed faith in me as I spoke about the need for a secular outlook. Also, the unity of the Congress-led United Democratic Front (UDF) has helped us in this,” he said.

Comments

comments

Tags: , ,