മമ്മൂട്ടിക്കൊപ്പം ബാലതാരമായി അന്ന് അച്ഛന്‍, ഇന്ന് മകള്‍

| Tuesday March 7th, 2017

മമ്മൂട്ടിയോടൊപ്പം ബാലതാരമായി അഭിനയിച്ചയാളിന്റെ മകള്‍ ഇന്ന് ബാലതാരമായി മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നു.

മീനാക്ഷി മഹേഷിന്റെ അച്ഛന്‍ മഹേഷ് മോഹന്‍ പണ്ട് യവനികയില്‍ മമ്മൂട്ടിയോടൊപ്പം ബാലതാരമായി വേഷമിട്ടിട്ടുണ്ട്.

മമ്മൂട്ടിക്കൊപ്പം മഹേഷ്, മമ്മൂട്ടിയും മീനാക്ഷിയും

35 വര്‍ഷങ്ങള്‍ക്കു ശേഷം മഹേഷിന്റെ മകള്‍ മീനാക്ഷി ദ ഗ്രേറ്റ് ഫാദറില്‍ അഭിനയിക്കുന്നു.

മീനാഷിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. മമ്മൂട്ടിയോടൊപ്പമുള്ള മഹേഷിന്റെ പഴയ ചിത്രവും മീനാക്ഷി പോസ്റ്റ് ചെയ്തിട്ടുണ്ട്.

മീനാക്ഷി അച്ഛനും അമ്മയ്ക്കുമൊപ്പം

കെ. ജി. ജോര്‍ജ്ജ് സംവിധാനം ചെയ്ത യവനിക 1982 ലാണ് പുറത്തിറങ്ങിയത്. മമ്മൂട്ടി ആദ്യമായി പൊലീസ് വേഷമിട്ട ചിത്രവും യവനികയാണ്.

 

Comments

comments

Tags: , ,