മമ്മൂട്ടിയുടെ ഡേവിഡ് ദ ഗ്രേറ്റ് ഫാദര്‍

By | Thursday October 6th, 2016

ദ ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് ഡേവിഡ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ നടന്‍ പൃഥ്വിരാജാണ് ഫേസ്ബുക്കിലൂടെ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് പുറത്തുവിട്ടത്.

mammootty2_vyganewss

 

 

 

 

 

 

കഴിഞ്ഞ ദിവസം പൃഥ്വിരാജ് ചിത്രത്തിന്റെ ലൊക്കേഷന്‍ സന്ദര്‍ശിച്ചിരുന്നു. മമ്മൂട്ടിയോടൊപ്പമുള്ള ചിത്രങ്ങളും പൃഥ്വിരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചിത്രത്തിലെ മമ്മൂട്ടിയുടെ മാസ് ലുക്ക് ഇതിനകം വൈറലായിട്ടുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധിക്കപ്പെട്ടിരുന്നു.

mammootty1_vyganews

 

 

 

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണപങ്കാളികള്‍ ഷാജി നടേശന്‍, സന്തോഷ് ശിവന്‍, നടന്‍ ആര്യ എന്നിവരാണ്.

ഹനീഫ് അദേനി ആദ്യമായി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദറില്‍ സ്‌നേഹ, മിയ, മാളവിക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Mega star Mammootty plays David in the debut movie of Haneef Adeni The Great Father. His make over in the movie has gone viral already. The film is produced by August Cinemas.

 

 

Comments

comments

Tags: , ,