മമ്മൂട്ടിയെ കുള്ളനാക്കാന്‍ നാദിര്‍ഷ

| Sunday January 22nd, 2017

മമ്മൂട്ടിയെ പോലെ വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാന്‍ ഒരുപക്ഷേ, മലയാള സിനിമയില്‍ മറ്റാര്‍ക്കും അവസരം ലഭിച്ചിട്ടുണ്ടാവില്ല. പൊന്തന്‍മാട, വിധേയന്‍, മൃഗയ, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കറുത്തപക്ഷികള്‍, കുട്ടി സ്രാങ്ക്… എന്നിങ്ങനെ പട്ടിക നീളും.

കട്ടപ്പനയിലെ ഋത്വിക് റോഷന്റെ ഗംഭീര വിജയത്തിനു ശേഷം നാദിര്‍ഷ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലും മെഗാതാരം വളരെ വ്യത്യസ്തതയുള്ള വേഷത്തിലാണ് എത്തുന്നതത്രേ. നാലടി ഉയരമുള്ള കഥാപാത്രമായാണ് മമ്മൂട്ടി എത്തുക.

നാദിര്‍ഷ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടിയുടെ കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത വേഷമായിരിക്കും തന്റെ ചിത്രത്തിലേതെന്ന് നാദിര്‍ പറഞ്ഞു.

ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രമെന്നും ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും തിരക്കഥാകൃത്തി ബെന്നി പി. നായരമ്പലവും പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തായായി വരുന്നതായും ബെന്നി പറഞ്ഞു.

 

 

Comments

comments

Tags: , ,