ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ പുരോഹിതനെ കുത്തിയ 72കാരന്‍ പിടിയില്‍

| Monday March 20th, 2017

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളിയിലെ കുര്‍ബാനയ്ക്കിടെ മലയാളി വൈദികന്റെ കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍.

ഫോക്‌നര്‍ സ്വദേശിയായ 72കാരനാണ് പിടിയിലായത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വൈദ്യപരിശോധനക്ക് വിധേയനാക്കി. കേസില്‍ നിന്നു രക്ഷപ്പെടാന്‍ മാനസികാസ്വാസ്ഥ്യം അഭിനയിക്കുന്നതായും സംശയം ജനിച്ചിട്ടുണ്ട്.

അതേ സമയം, പരിക്കേറ്റ വൈദികന്‍ ടോമി മാത്യു സുഖംപ്രാപിച്ചുവരുന്നു. നോര്‍ത്ത് ഫോക്‌നര്‍, 95 വില്യം സ്ട്രീറ്റിലെ സെന്റ് മാത്യൂസ് പള്ളിയില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെയാണ് പുരോഹിതനു കുത്തേറ്റത്.

കത്തിയുമായെത്തിയ 72കാരഹന്‍ ‘ഇന്ത്യക്കാരനായ നീ ഹിന്ദുവോ മുസ് ലിമോ ആയിരിക്കും, അതിനാല്‍ പ്രാര്‍ഥന നടത്തരുത്. നിന്നെ ഞാന്‍ കൊല്ലും’ എന്ന് പറഞ്ഞാണ് ആക്രമണം നടത്തിയത്.

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജര്‍ക്കു നേരേ അടുത്തിടെ വ്യാപക അതിക്രമങ്ങളാണ് അരങ്ങേറുന്നത്.

Comments

comments

Tags: