രജനീകാന്തിന്റെ തല ശൂന്യം, എന്തു മികവാണ് അദ്ദേഹത്തിനുള്ളത്: കട്ജു

| Friday May 19th, 2017

മുംബയ്: അമിതാഭ് ബച്ചനെ വിമര്‍ശിച്ചതിനു പിന്നാലെ രജനീകാന്തിനെതിരെയും ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ വിമര്‍ശനം. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്താണ് കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

രജനീകാന്തിന്റെ തല ശൂന്യമാണ്. എന്തുമികവാണ് അദ്ദേത്തിനുള്ളത്. ചിലര്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്നും തമിഴ്‌നാടിന്റെ മുഖ്യമന്ത്രി ആകണമെന്നും ആഗ്രഹിക്കുന്നു.

ദാരിദ്ര്യം, തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ്, ആരോഗ്യപരിപാലനം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തുടങ്ങി ഏതെങ്കിലും പ്രശ്‌നങ്ങള്‍ക്ക പരിഹാരം കാണാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടോ. ഇല്ലെന്നാണ് താന്‍ കരുതുന്നത്.

ഇത്തരം വിഷയങ്ങളൊന്നും പരിഹരിക്കാന്‍ ഇടപെടാത്ത രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്തിനാണെന്ന് കട്ജു ചോദിക്കുന്നു.

ദക്ഷിണേന്ത്യക്കാരെ കുറിച്ച് നല്ല മതിപ്പുണ്ടെന്നു പറഞ്ഞ കട്ജു അവരുടെ സിനിമാ താരങ്ങളോടുള്ള വിചിത്രമായ ആരാധനയെ കുറിച്ച് മനസ്സിലാകുന്നില്ലെന്നും പറയുന്നു.

Comments

comments

Tags: ,