മാന്‍ ബുക്കര്‍ മര്‍ലോണ്‍ ജയിംസിലൂടെ ആദ്യമായി ജമൈക്കയിലേക്ക്

| Wednesday October 14th, 2015

ലണ്ടന്‍: പുരസ്‌കാരം നേടുന്ന ആദ്യ ജമൈക്കക്കാരന്‍ എന്ന ബഹുമതിയോടെ, ഇക്കൊല്ലത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം ജമൈക്കന്‍ എഴുത്തുകാരന്‍ മര്‍ലോണ്‍ ജയിംസ് നേടി.

മദ്ധ്യ ലണ്ടനിലെ മിഡീവല്‍ ഗില്‍ഡ് ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ബുക്കര്‍ പ്രൈസ് ലഭിക്കുമെന്ന് പ്രതീക്ഷയില്ലാതിരുന്നതിനാല്‍ സ്വീകരിക്കുന്നതിനായി പ്രസംഗം പോലും തയ്യാറായിക്കിയിട്ടില്ലെന്നും പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മര്‍ലോണ്‍ പറഞ്ഞു. മര്‍ലോണ്‍ ജയിംസിന്റെ മൂന്നാമത്തെ നോവലാണിത്. 50,000 പൗണ്ടാ (42.57 ലക്ഷം രൂപ) യാണ് സമ്മാനത്തുകയായി ലഭിക്കുക.

man booker_vyganews1സംഗീതജ്ഞന്‍ ബോബ് മാര്‍ലിയുടെ ജീവിതത്തെ അധികരിച്ചെഴുതിയ ‘എ ബ്രീഫ് ഹിസ്റ്ററി ഒഫ് സെവന്‍ കില്ലിങ്ങ്‌സ്’ എന്ന നോവലിനാണ് പുരസ്‌കാരം.

1970 കളില്‍ ബോബ് മാര്‍ലിക്ക് നേരെയുണ്ടായ വധശ്രമം പശ്ചാത്തലമാക്കിയാണ് നോവല്‍. ജമൈക്കന്‍ ജനതയേയും രാഷ്ട്രീയത്തേയും വളരെയധികം സ്വാധീനിച്ച മാര്‍ലിയുടെ യഥാര്‍ഥജീവിതം തന്നെയാണ് നോവലില്‍ ഇതള്‍വിരിയുന്നത്.

ഇന്ത്യന്‍ ബ്രിട്ടീഷ് എഴുത്തുകാരന്‍ സഞ്ജീവ് സഹോട്ടയുടെ ‘ദി ഇയര്‍ ഓഫ് ദ് റണ്‍ എവെയ്‌സ്’ എന്ന പുസ്തകത്തെയാണ് മര്‍ലോണ്‍ അവസാന റൗണ്ടില്‍ തോല്‍പ്പിച്ചത്.

അവസാന റൗണ്ടിലത്തെിയവയില്‍ ഏറ്റവും ആവേശമുണ്ടാക്കിയ നോവലായിരുന്നു എ ബ്രീഫ് ഹിസ്റ്ററി ഒഫ് സെവന്‍ കില്ലിങ്ങ്‌സ് എന്ന് ചീഫ് ജൂറി മൈക്കല്‍ വുഡ് പറഞ്ഞു.

 

 

 

Marlon James was named as the first Jamaican winner of the Man Booker Prize for fiction on Tuesday for his reggae- and drug-infused novel A Brief History of Seven Killings inspired by an attempt to kill reggae star Bob Marley in 1976.
The 686-page novel, which uses Jamaican patois, Harlem slang and liberal doses of scatological language, tells the story of a gang of cocaine-fuelled ghetto kids armed with automatic weapons who tried but failed to kill Marley in the Jamaican capital Kingston before he gave a peace concert.

Comments

comments

Tags: , ,