എച്ച്1എന്‍1 പനിക്ക് മരുന്നു തരും തവള

| Wednesday April 19th, 2017

കൊച്ചി: എച്ച്1എന്‍1 പനിക്ക് മരുന്നു കണ്ടെത്തി. തവളയുടെ തൊലിപ്പുറത്തു നിന്നാണ് മരുന്ന് വികസിപ്പിച്ചെടുത്തത്.

തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയും അമേരിക്കയിലെ എമറി വാക്‌സിന്‍ സെന്ററിലെ അസോസിയേറ്റ് പ്രെഫസര്‍ ജോഷി ജേക്കബും ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. ഗവേഷണഫലം പ്രശസ്ത ശാസ്ത്ര മാസിക ഇമ്മ്യൂണിറ്റിയില്‍ പ്രസിദ്ധീകരിച്ചു.

പശ്ചിമഘട്ട മലനിരകളിലെ ചതുപ്പുകളില്‍ കാണുന്ന ഹൈഡ്രോഫിലാക്‌സ് ബാഹുവിസ്താര എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന തവളയില്‍ നിന്നാണ് മരുന്ന് വികസിപ്പിച്ചെടുത്തത്.

ഇവയുടെ തൊലിപ്പുറത്ത് ഉല്പാദിപ്പിക്കപ്പെടുന്ന പ്രത്യേക സ്രവത്തില്‍ എച്ച്1എന്‍1 വൈറസുകളെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രോട്ടീനുകളുണ്ട്. ഈ പ്രോട്ടീന് ഉറുമിന്‍ എന്ന പേരുനല്‍കി. പേര് നമ്മുടെ ഉറുമിയെ അനുസ്മരിച്ചു തന്നെയാണ് നല്‍കിയത്.

ചേറില്‍ പുതഞ്ഞു ജീവിക്കുന്ന തവളകളുടെ ശരീരത്തിന് പകര്‍ച്ചവ്യാധികളെ അതിജീവിക്കാനുള്ള കരുത്തുണ്ടെന്ന കണ്ടെത്തലാണ് പുതിയ മരുന്നിന്റെ കണ്ടെത്തലിലേക്കു നയിച്ചത്.

 

Comments

comments

Tags: , , ,