അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ , സ്‌ഫോടനത്തില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

| Friday June 13th, 2014

ജമ്മു : പൂഞ്ച് ജില്ലയിലെ തര്‍ക്കുണ്ടി മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നടത്തിയ സ്‌ഫോടനത്തില്‍ മേജര്‍അടക്കം മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റിരുന്നു.

ഏപ്രില്‍, മേയ് മാസങ്ങളില്‍19 തവണയും അതിര്‍ത്തിയില്‍സംഘര്‍ഷം ഉണ്ടായിരുന്നു. ഇന്ത്യ,പാക് വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ച ഉടന്‍നടത്താന്‍ധാരണയായതിന് പിന്നാലെയാണ് പാക് സൈന്യത്തിന്റെ നടപടി.

അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. രജൗരി, പൂഞ്ച് ജില്ലകളില്‍ ഇന്ന് രാവിലെയാണ് വെടിനിര്‍ത്തല്‍ലംഘനം ഉണ്ടായത്. ജനവാസകേന്ദ്രങ്ങളിലും പാക് ഷെല്ലുകള്‍വീണു.

ഇന്നു രാവിലെ ഏഴ് മണിയോടെ അപ്രതീക്ഷിതമായാണ് പാകിസ്ഥാന്റെ ഭാഗത്തു നിന്ന് കനത്ത തോതില്‍വെടിവയ്പും മോര്‍ട്ടാര്‍ ആക്രമണവും ഉണ്ടായത്. രജൗരി ജില്ലയിലെ കേരിയില്‍നിയന്ത്രണരേഖയ്ക്കടുത്തുണ്ടായ വെടിവയ്പില്‍ ഒരു സൈനികന് പരുക്കേറ്റു.

വെടിനിര്‍ത്തല്‍ലംഘനമുണ്ടായ മേഖലകളിലെല്ലാം ഇന്ത്യന്‍സൈന്യം ശക്തമായി തിരിച്ചടിച്ചു. ഈ മാസം ഇത് മൂന്നാം തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ലംഘിക്കുന്നത്.

ഏപ്രില്‍, മേയ് മാസങ്ങളില് ‍19 തവണയും അതിര്‍ത്തിയില്‍സംഘര്‍ഷം ഉണ്ടായിരുന്നു. ഇന്ത്യ,പാക് വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ച ഉടന്‍നടത്താന്‍ധാരണയായതിന് പിന്നാലെയാണ് പാക് സൈന്യത്തിന്റെ നടപടി.

രാവിലെ അതിര്‍ത്തിയോടു ചേര്‍ന്ന ഗ്രാമങ്ങളിലും ഷെല്ലുകള്‍വീണു. ഏതാനും വീടുകള്‍ക്ക് കേടുപറ്റി. കന്നുകാലികള്‍ക്കും ജീവഹാനിയുണ്ടായി. മേന്ഥര്‍മേഖലയിലും പാക് സൈന്യം വെടിവയ്പ് നടത്തി.

 

Comments

comments

Tags: , , ,