പുലിയും ജോപ്പനും വേട്ടയ്ക്കിറങ്ങുന്നു; ആവേശത്തോടെ ആരാധകരും

| Friday October 7th, 2016

ആരാധകര്‍ ഏറെനാളായി കാത്തിരിക്കുന്ന സൂപ്പര്‍ താരചിത്രങ്ങളായ പുലിമുരുകനും തോപ്പില്‍ ജോപ്പനും വെള്ളിയാഴ്ച തിയറ്ററുകളിലേക്ക്. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഇരുചിത്രങ്ങളും പ്രദര്‍ശനത്തിനെത്തുന്നതെന്ന് പ്രത്യേകതയുമുണ്ട്.

കാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന പുലിമുരുകന്‍ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പീറ്റന്‍ ഹെയ്ന്‍ ഒരുക്കുന്ന സംഘട്ടനരംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന്. ഗോപീ സുന്ദറാണ് ഗാനങ്ങള്‍ ഒരുക്കിയത്.

കമാലിനി മുഖര്‍ജി, നമിത, ജഗപതി രാജു, സുരാജ് വെഞ്ഞാറമൂട്, ബാല, ലാല്‍, കിഷോര്‍, മകരന്ത് ദേശ്പണ്ഡേ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഇന്ത്യയൊട്ടാകെ 331 തിയേറ്ററുരകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.

മമ്മൂട്ടി അച്ചായന്‍ വേഷത്തിലെത്തുന്ന തോപ്പല്‍ ജോപ്പന്‍ ഒരു ക്ലീന്‍ ഫാമിലി എന്റടൈനറാണ്. താപ്പനയ്ക്കു ശേഷം മമ്മൂട്ടിയും ജോണി ആന്റണിയും ഒരുമിക്കുന്ന ചിത്രമാണ് തോപ്പില്‍ ജോപ്പന്‍.

ചിത്രത്തിന്റെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട തര്‍ക്കം റിലീസിനെ അനിശ്ചിതത്വത്തിലാക്കിയിരുന്നു. വ്യാഴാഴ്ച എറണാകുളം ജില്ലാ കോടതി ചിത്രത്തിന്റെ സ്‌റ്റേ നീക്കം ചെയ്തു.

ഓര്‍ഡിനറിയിലൂടെ ശ്രദ്ധേയനായ നിഷാദ് കോയ തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് നൗഷാദ് ആലത്തൂര്‍. ആന്‍ഡ്രിയ, മംമ്താ മോഹന്‍ദാസ് എന്നിവരാണ് നായികമാര്‍.

 

 

 

 

 

 

Comments

comments

Tags: , , , ,