മഹാഭാരതത്തിന്റെ ചെലവ് പ്രശ്‌നമല്ല, ലോകത്തിലെ ഏറ്റവും മികച്ച ചിത്രമാകണം: ഡോ. ബി.ആര്‍.ഷെട്ടി

| Friday May 19th, 2017

ദുബായ്: എം.ടിയുടെ തിരക്കഥയില്‍ ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം മഹാഭാരതയുടെ ചെലവ് പ്രശ്‌നമല്ലെന്നും ലോകത്തിലെ ഏറ്റവും മികച്ച ചിത്രം നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്നും നിര്‍മ്മാതാവ് ഡോ. ബി.ആര്‍.ഷെട്ടി. ആയിരം കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാര്‍ മേനോനാണ്.

രണ്ടു വര്‍ഷം കൊണ്ട് ചിത്രം യാഥാര്‍ത്ഥ്യമാകും. ലോസ് ആഞ്ചലോസ്, മുംബയ് , ജര്‍മ്മനി, സിംഗപ്പൂര്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ചാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടക്കുകയെന്നും ഡോ. ബി.ആര്‍.ഷെട്ടി പറഞ്ഞു.

ചിത്രത്തിന്റെ ആദ്യ ലൊക്കേഷന്‍ അബുദാബി ആയിരിക്കും. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അബുദാബി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് അനുകൂലമായ സമീപനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

എംടിയുടെ രണ്ടാമൂഴം എന്ന നോവലിന് അദ്ദേഹം തന്നെ ചലച്ചിത്രഭാഷ്യം ഒരുക്കുന്ന മഹാഭാരതം ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു. മോഹന്‍ലാലിനൊപ്പം ഇന്ത്യയിലെ വിവിധഭാഷകളില്‍ നിന്നുള്ള താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

 

Comments

comments

Tags: , , ,