ലാല്‍-പ്രിയന്‍ ചിത്രം ഒപ്പത്തിന്റെ പോസ്റ്റര്‍

| Tuesday August 23rd, 2016

മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ഒപ്പത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

അന്ധനായ ജയരാമന്‍ എന്ന കഥാപാത്രമായാണ് ഈ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രല്ലറില്‍ മോഹന്‍ലാല്‍ എത്തുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും പ്രിയദര്‍ശന്റേതാണ്. ഗാനങ്ങള്‍: മധു വാസുദേവന്‍, ഹരിനാരായണന്‍. സംഗീതം: ഫോര്‍ മ്യൂസിക്.

നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍. ചിത്രം ഓണത്തിനു തിയേറ്ററുകളിലെത്തും.

ഗീതാഞ്ജലിയാണ് ലാല്‍-പ്രിയന്‍ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തുവന്ന ചിത്രം. Oppam

Comments

comments

Tags: , , , ,