പ്രേമത്തിന്റെ റെക്കോഡ് വീണ്ടും തകര്‍ത്ത് ഒപ്പം

| Monday October 3rd, 2016

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം പ്രേമം നേടിയ മറ്റൊരു റെക്കോഡ് കൂടി തിരുത്തുന്നു. ഏറ്റവും വേഗത്തില്‍ മുപ്പതു കോടി കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോഡ് ഒപ്പത്തിനു ലഭിച്ചു.

നേരത്തെ ഏറ്റവും വേഗത്തില്‍ പത്തു കോടി നേടിയ ചിത്രമെന്ന റെക്കോട് ഒപ്പം സ്വന്തമാക്കിയിരുന്നു.

12.6 കോടിയായിരുന്നു ചിത്രത്തിന്റെ ആദ്യ ഏഴുദിവസത്തെ കേരള ഗ്രോസ്. ചിത്രം തിയേറ്ററുകളിലെത്തിയ ആദ്യ ദിവസം തന്നെ 104 തീയേറ്ററുകളില്‍ നിന്നായി 1.56 കോടി കളക്ഷന്‍ ലഭിച്ചിരുന്നു.

ദീര്‍ഘനാളുകള്‍ക്കു ശേഷമാണ് ലാല്‍-പ്രിയന്‍ കൂട്ടുകെട്ടില്‍ ഒരു സൂപ്പര്‍ ഹിറ്റ് ചിത്രം ഉണ്ടാകുന്നത്.

 

 

 

Comments

comments

Tags: , , , , ,