മലയാളത്തില്‍ ലാലിനു തുല്യം ലാല്‍ മാത്രം. കാരണം…

| Saturday October 22nd, 2016

പുലി മുരുകന്‍ തിയേറ്ററുകളില്‍ തരംഗമായി മുന്നേറുന്നതിനൊപ്പം ഒരു റെക്കോഡ് കൂടി മോഹന്‍ലാലിനു സ്വന്തമാകുന്നു.

നായകനാകുന്ന രണ്ടു ചിത്രങ്ങള്‍ ആഗോളതലത്തില്‍ 50 കോടി കളക്ഷന്‍ നേടിയെന്ന റെക്കോഡാണത്.

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ട് മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ച ഒപ്പത്തിന്റെ കളക്ഷന്‍ 50 കോടി പിന്നിട്ടു.

മോഹന്‍ലാല്‍ നായകനായ ജീത്തു ജോസഫ് ചിത്രം ദൃശ്യമാണ് 50 കോടി കളക്ഷന്‍ സ്വന്തമാക്കിയ മറ്റൊരു മലയാള ചിത്രം.

വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ മികച്ച കളക്ഷന്‍ നേടി മുന്നോട്ടു കുതിക്കുകയാണ് പുലി മുരുകന്‍.

ചിത്രത്തിന്റെ കേരളത്തില്‍ നിന്നുമാത്രമുള്ള ഗ്രോസ് കളക്ഷന്‍ 38 ദിവസം കൊണ്ട് 37.83 കോടി രൂപയാണ്.

പത്തു ദിവസം കൊണ്ട് ഗള്‍ഫ് രാജ്യങ്ങളിലെ കേന്ദ്രങ്ങളില്‍ നിന്ന് 8.31 കോടി കളക്ഷന്‍ നേടി.

 

 

Comments

comments

Tags: , , , ,