മോഹന്‍ലാല്‍ ഛോട്ടാഭീമിനെപ്പോലെയെന്ന് ബോളിവുഡ് നടന്‍ കെആര്‍കെ, ഭീമനാകുന്നത് എങ്ങനെ

| Wednesday April 19th, 2017

ഭീമനാകാന്‍ ഒരുങ്ങുന്ന മോഹന്‍ലാലിനെ വിമര്‍ശിച്ച് ബോളിവുഡ് നടനും നിരൂപകനുമായ കെആര്‍കെ. മോഹന്‍ലാല്‍ ഛോട്ടാഭീമിലെ പോലെയാണെന്നും അങ്ങനെയുള്ളയാള്‍ എങ്ങനെയാണ് ഭീഷന്റെ വേഷം അഭിനയിക്കുന്നതെന്നുമാണ് കെആര്‍കെ ട്വീറ്റ് ചെയ്തത്.

ഡോ. ബിആര്‍ ഷെട്ടി എന്തിനാണ് ഇത്രയധികം പണം വെറുതെ കളയുന്നതെന്നും കെആര്‍കെ ചോദിക്കുന്നു. മോഹന്‍ലാലിനെ കളിയാക്കിയ കെആര്‍കെയെ വിമര്‍ശിച്ച് ലാലിന്റെ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

മലയാളത്തിലെ പ്രിയ എഴുത്തുകാരന്‍ എംടിയുടെ വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് മഹാഭാരത. പ്രമുഖ പരസ്യചിത്ര സംവിധായകന്‍ വി ആര്‍ ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആയിരം കോടി മുതല്‍ മുടക്കില്‍ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഡോ. ബി ആര്‍ ഷെട്ടിയാണ്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ നടന്മാര്‍ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നുണ്ട്.

When Mohanlal’s Rs 1000 crore Mahabharata was announced, fans went into a frenzy. It was confirmed that the actor would be playing the strongest Pandava, Bheema, in the epic saga. Even as excited fans of Lalettan were going gaga over this piece of news, self-proclaimed critic Kamaal R Khan insulted the Malayalam superstar by saying that he is not fit to play Bheema because he looks like “Chota Bheem.”

 

Comments

comments

Tags: , ,