സൈനീകര്‍ക്കിടയില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നു

| Monday September 2nd, 2013

ന്യൂഡല്‍ഹി: ധീരതയ്ക്കും ധാര്‍മ്മീകതയ്ക്കും പേരുകേട്ടവരാണ് ഇന്ത്യന്‍ ഭടന്മാര്‍. ശത്രുക്കളുടെ മുന്‍പില്‍ ഇവര്‍ നെഞ്ചുവിരിച്ചുനിന്ന് മരണത്തെ വരിക്കും. എന്നാല്‍ ഇന്ത്യന്‍ ജവാന്മാരുടെ മരണ നിരക്കുകളെക്കുറിച്ച് അടുത്തിടെ പുറത്തിറങ്ങിയ റിപോര്‍ട്ടുകള്‍ കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നതാണ്. ശത്രുക്കള്‍ കൊന്നൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ ഭടന്മാര്‍ മരിക്കുന്നത് ആത്മഹത്യയിലൂടെയാണെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

2012ല്‍ 65 ജവാന്മാര്‍ ഭീകരരുടെ വെടിയേറ്റുമരിച്ചപ്പോള്‍ ആത്മഹത്യചെയ്തത് 100 ജവാന്മാരാണ്. ആത്മഹത്യകളില്‍ 23ഉം സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിന്നും റിപോര്‍ട്ട് ചെയ്തപ്പോള്‍ ബാക്കിയുള്ളവ സമാധാന അന്തരീക്ഷമുള്ള സ്ഥലങ്ങളില്‍ നിന്നുമാണ് റിപോര്‍ട്ട് ചെയ്തത്.

2007ല്‍ 142 പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ 2008ല്‍ 150 പേരാണ് ആത്മഹത്യ ചെയ്തത്. 2009ലും 2010ലും ഇത് യഥാക്രമം 110ഉം 115ഉമായി കുറഞ്ഞു. നിരവധി ആത്മഹത്യകളില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ പരാതിയുമായി അധികൃതരെ സമീപിക്കാറുണ്ട്.

ആത്മഹത്യാ നിരക്കുകള്‍ വര്‍ദ്ധിച്ചതോടെ ജവാന്മാര്‍ക്ക് കൗണ്‍സിലിംഗിനുള്ള സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഇത് പര്യാപതമല്ലെന്ന് ആരോപണമുണ്ട്. അവധിക്കാലം ആഘോഷിക്കാനായി നാട്ടില്‍ പോയി തിരിച്ചെത്തുന്നവരാണ് ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിഭാഗവുമെന്ന വസ്തുത പ്രാധാന്യമര്‍ഹിക്കുന്നു.

അഴിമതി നടമാടുന്ന സമൂഹത്തിനും ജനതയ്ക്കും വേണ്ടി ജീവനും ജീവിതവും ബലികഴിക്കുന്നത് ഇവരെ മാനസീക സമ്മര്‍ദ്ദത്തിന് ഇരകളാക്കുന്നു.

Comments

comments

Tags: ,