അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച അമ്മയും കാമുകനും അറസ്റ്റില്‍

| Thursday November 14th, 2013

കട്ടപ്പന: കട്ടപ്പനയില്‍ അഞ്ചാം കഌസ്സ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്സില്‍ അമ്മയും കാമുകനെയും കട്ടപ്പന അറസ്റ്റു ചെയ്തു. കാഞ്ചിയാര്‍ സ്വദേശിയായ അഞ്ചാം കഌസ്സ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. കുട്ടിയുടെ അമ്മയും ഇവരുടെ കാമുകന്‍ കട്ടപ്പന ലബ്ബക്കട മുണ്ടക്കല്‍ കൊച്ചുവിളയില്‍ രാമചന്ദ്രനുമാണ് പിടിയിലായത്.

രണ്ടു വര്‍ഷം മുന്‍പാണ് പീഡനം നടന്നത്. ഇതറിഞ്ഞിട്ടും കുട്ടിയുടെ അമ്മ സംഭവം മറച്ചുവച്ചു. രണ്ടു വര്‍ഷം മുന്‍പ് മാതാപിതാക്കള്‍ മുരിക്കാശ്ശേരിയില്‍ പിതാവിന്റെ സഹോദരിയുടെ വിവാഹത്തിനു പോയപ്പോഴായിരുന്നു പെണ്‍കുട്ടിയെ രാമചന്ദ്രന്‍ പീഡിപ്പിച്ചത്. കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്നപ്പോള്‍ എത്തിയ രാമചന്ദ്രന്‍ പീഡനം നടത്തുകയായിരുന്നു.

വിവാഹം കഴിഞ്ഞ് അമ്മ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പറഞ്ഞു. എന്നാല്‍ ഇവര്‍ കുട്ടിയെ പേടിപ്പിക്കുകയാണ് ചെയ്തത്. സംഭവം പുറത്തുപറഞ്ഞാന്‍ കൊന്നുകളയുമെന്നാണ് അമ്മ കുട്ടിയോട് പറഞ്ഞത്. കുട്ടിയുടെ സ്വഭാവത്തില്‍ ചില വ്യത്യാസങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അധ്യാപിക കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

അധ്യാപിക ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും അവര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയെയും അറിയിച്ചു. ഇതിന് പിന്നാലെ നടത്തിയ അന്വഷത്തെ തുടര്‍ന്നാണ് കുട്ടിയുടെ അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തത്. കട്ടപ്പന കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു. കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ സംരക്ഷണയിലാണിപ്പോള്‍ .

 

അഗസ്റ്റിന്‍ – സൗഹൃദത്തിന്റെ പൂമരം

ശ്രീവിദ്യ വിവാദം: ഗണേശിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

ജിയ ഖാന്റെ കൊല നടക്കുമ്പോള്‍ കാമുകന്‍ സൂരജ് പഞ്ചോലി സമീപത്തുണ്ടായിരുന്നു

 

നെയ്യാറ്റിന്‍കര ബ്ളോക്ക് ഓഫിസില്‍ അര്‍ദ്ധരാത്രിയില്‍ അനാശാസ്യം, ഉടുതുണിയില്ലാതെ യുവതിയും മൂന്നു യുവാക്കളും പിടിയില്‍

 

മധുബാല മലയാളത്തിലേക്ക് തിരിച്ചെത്തുന്നു, ദുല്‍ഖറിനൊപ്പം

നരേന്ദ്ര മോഡി ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്നത് എന്തുകൊണ്ട്?

കുളിസീന്‍ കാണാന്‍ പെരുംതിരക്ക്

കേരളത്തില്‍ വിവാഹേതര ബന്ധങ്ങള്‍ ഫാഷനാവുന്നു

 

പ്രേക്ഷകരെ കോരിത്തരിപ്പിക്കാന്‍ തിയേറ്ററുകളില്‍ വീണ്ടും ചൂടന്‍ ചിത്രങ്ങള്‍ 

ജില്ലയില്‍ മോഹന്‍ലാലിന് സ്വന്തം ശബ്ദം

വ്യഭിചാരക്കുറ്റത്തില്‍ നിന്നും രക്ഷപ്പെടാന്‍ കമിതാക്കള്‍ വിവാഹിതരാകുന്നു

Comments

comments

Tags: , , ,