ദേശീയ പാത വികസനത്തില്‍ മുസ്ലീം ലീഗ് ഇരകള്‍ക്കൊപ്പം: ഇ.ടി മുഹമ്മദ് ബഷീര്‍

| Monday November 25th, 2013

ദുബൈ : ദേശീയ പാത സ്ഥലമെടുപ്പുമായി ബന്ധപെട്ട് സ്ഥലം നഷട്ടപെടുന്നവര്‍ക്ക് അര്‍ഹമായ പുനരധിവാസം സാധ്യമാക്കാന്‍ മുസ്ലീം ലീഗ് മുന്നിട്ടിറങ്ങുമെന്ന് ുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും എം.പി യുമായ ഇ.ടി മുഹമ്മദ് ബഷീര്‍ . സ്ഥലം നഷട്ടപെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നഷ്ട്ടപരിഹാര പാക്കേജ് മാധ്യമങ്ങളില്‍ പരസ്യപെടുത്തണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

അര്‍ഹമായ നഷ്ട്ടപരിഹാരം കിട്ടിയതിനുശേഷം സ്ഥലമെടുപ്പുമായി മുന്നോട്ടു പോയാല്‍ മതി. മുസ്ലിം ലീഗ് ഇരകള്‍ക്കൊപ്പം അവസാനം വരെ ഉണ്ടാകും – ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപിച്ച പൊന്നാനി മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ പാത 45 മീറ്റര്‍ 30 മീറ്ററായി ചുരുക്കുക എന്നത് ലീഗിന്റെ മാത്രം ആവശ്യമോ അതിനു ലീഗ് മാത്രം തടസം നില്‍ക്കുകയോ അല്ല .സ്ഥലം നഷ്ട്ടപെടുന്നവരുടെ വികാരം വിറ്റ് മുസ്ലിം ലീഗിന്റെ മേല്‍ പഴിചാരി രക്ഷപെടാനുള്ള കാപട്യം ജനം തിരിച്ചറിയും. മറ്റു ജില്ലകളില്‍ 45 മീറ്റര്‍ ആക്കിയതിനാല്‍ മുസ്ലിം ലീഗ് സ്വാധീനം ഉപയോഗിച്ച് മലപ്പുറത്ത് മുപ്പത് മീറ്റര്‍ ആക്കിയെന്നാണ് ആരോപണം. റോഡ് വികസനത്തിന് വേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്ത് മുന്നോട്ടു പോകുമ്പോള്‍ ലീഗ് ഇരകള്‍കൊപ്പം നില്‍ക്കുന്നില്ലെന്ന് പ്രചരിപ്പിക്കുന്ന ഇരട്ടത്താപ്പ് തിരിച്ചറിയാന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരും പ്രദേശവാസികളും തയ്യാറാകണം- ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ദുബൈ കെ.എം.സി.സി പൊന്നാനി ലോകസഭ മണ്ഡലം തെരെഞ്ഞെപ്പ് കമ്മിറ്റി ട്രഷറര്‍ ബീരാവുണ്ണി തൃത്താല അധ്യക്ഷനായിരുന്നു. കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചാകെ, ദുബൈ കെ.എം.സി.സി ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഒ.കെ ഇബ്രാഹിം, സെക്രട്ടറി മുസ്തഫ തിരൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.വി നാസര്‍, , ഹംസ ഹാജി മട്ടുമ്മല്‍ എന്നിവര്‍ സംബന്ധിച്ചു. വിവിധ മണ്ഡലത്തെ പ്രതിനിധീകരിച്ച് കുഞ്ഞുമോന്‍ എരമംഗലം, കരീം കാലടി, ഒ.പി ഹംസകുട്ടി, വി.കെ റഷീദ് താനൂര്‍, സൈതലവി ടി.പി, മുജീബ് കോട്ടക്കല്‍, ടി.എം.എ സിദ്ദീഖ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ജില്ലാ പ്രസിഡന്റ് ആര്‍ . ഷുക്കൂര്‍ സ്വാഗതവും ചെമ്മുക്കന്‍ യാഹുമോന്‍ നന്ദിയും പറഞ്ഞു.

 

അംഗോളയില്‍ ഇസ്ലാം നിരോധിച്ചു; പള്ളികള്‍ തകര്‍ത്തുകളയാന്‍ സര്‍ക്കാര്‍ ഉത്തരവ്

കുമാര്‍ സംഗകാരയുടെ ഭാര്യയുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു

ആരുഷി വധം: മാതാപിതാക്കള്‍ കുറ്റക്കാരെന്ന് കോടതി

ദക്ഷിണാഫ്രിക്കന്‍ പര്യടനം: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ബിജു രാധാകൃഷ്ണന്‍ നഗ്നഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി: സരിത

 

സ്വര്‍ണക്കടത്ത് മലബാര്‍ ഗോള്‍ഡിലേക്ക്; കള്ളക്കടത്തില്‍ മുസ്ലീം ലീഗ് നേതാവിനും ബന്ധം

താമരശ്ശേരി അക്രമം നയിച്ചത് പുരോഹിതന്‍ , അറസ്റ്റു ചെയ്യാന്‍ പൊലീസിനു പേടി

മദനിയുടെ ചികിത്സ: സുപ്രീംകോടതി ഉത്തരവ് നടപ്പായില്ല 

മുന്‍കൂര്‍ ജാമ്യം: തേജ്പാല്‍ ഡല്‍ഹി ഹൈക്കോടതിയില്‍

നസ്രിയ വീണ്ടും ദുല്‍ഖറിനൊപ്പം; കൂടെ ഫഹദും നിവിനും പാര്‍വതിയും നിത്യയും ഇഷയും

സുരേഷ് ഗോപി വീണ്ടും പൊലീസാവുന്നു

 

അയാള്‍ എന്നെ പിടിച്ചു ലിഫ്റ്റിലിട്ടു, വസ്ത്രങ്ങള്‍ ഉയര്‍ത്തി നിലത്തു മുട്ടുകാലില്‍ ഇരുന്നു…

നികേഷ് കുമാറിനെ ചാലക്കുടിയില്‍ മത്സരിപ്പിക്കാന്‍ സിപിഎമ്മിനു മോഹം

സിപിഎം ഇലക്ഷന്‍ പ്രചരണത്തിലേക്ക്, തിരുവനന്തപുരത്ത് തരൂരിനെ എം വിജയകുമാര്‍ എതിരിട്ടേക്കും

Comments

comments

Tags: , , ,