കൊല്‍ക്കത്തയെ ആറു വിക്കറ്റിനു തകര്‍ത്ത മുംബയ് ഫൈനലില്‍ പുണെയെ നേരിടും

| Friday May 19th, 2017

KOLKATA KNIGHT RIDERS 107/10 18.5 OVERS  MUMBAI INDIANS  111/4 14.3 OVERS

ബംഗളൂരു : ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറു വിക്കറ്റിനു പറത്തി മുംബയ് ഇന്ത്യന്‍സ് ഫൈനലില്‍ പ്രവേശിച്ചു. ഇതോടെ പത്താം സീസണ്‍ ഫൈനലില്‍ അയല്‍ക്കാരായ പുണെയും മുംബയും ഏറ്റുമുട്ടും.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 107ന് പുറത്താവുകയായിരുന്നു. 16 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ കരണ്‍ ശര്‍മയും ഏഴ് റണ്‍സിന് മൂന്ന് പേരെ കൂടാരംകയറ്റിയ ജസ്പ്രീത് ബുംറയുമാണ് ഷാറൂഖ് ഖാന്റെ ടീമിനെ തകര്‍ത്തത്.

സൂര്യകുമാര്‍ യാദവ് (31), ഇശാന്ത് ജഗ്ഗി (28) എന്നിവര്‍ക്ക് മാത്രമാണ് കൊല്‍ക്കത്ത നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. 31 റണ്‍സിനിടെ ആദ്യ അഞ്ച് വിക്കറ്റും 20 റണ്‍സിനിടെ അവസാന അഞ്ച് വിക്കറ്റും നഷ്ടപ്പെട്ട കൊല്‍ക്കത്തയെ മൂന്നക്കം കടത്തിയത് ആറാം വിക്കറ്റില്‍ സൂര്യകുമാര്‍ ജഗ്ഗി സഖ്യം നേടിയ 56 റണ്‍സ് കൂട്ടുകെട്ടാണ്.

യൂസഫ് പത്താനെ പുറത്തിരുത്തി കളത്തിലിറങ്ങിയ കൊല്‍ക്കത്തക്ക് ടോസ് മുതല്‍ തിരിച്ചടിയായിരുന്നു. രണ്ടാം ഓവറില്‍തന്നെ വെടിക്കെട്ട് പ്രതീക്ഷയായിരുന്ന ക്രിസ് ലിന്‍ (നാല്) വീണു.

ന്റ കൈകളില്‍ അവസാനിച്ചു. സിക്‌സറടിച്ച് പ്രതീക്ഷ നല്‍കിയ നരെയ്ന്‍ പത്ത് റണ്‍സെത്തി നില്‍ക്കെ അമിതാവേശം കാണിച്ച് പുറത്തായി. കരണ്‍ ശര്‍മയുടെ പന്തില്‍ ക്രീസിന് പുറത്തിറങ്ങി ആക്രമിക്കാന്‍ ശ്രമിച്ച നരെയ്‌നെ പാര്‍ഥിവ് പട്ടേല്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

തിളങ്ങാനാവാതെ പതറിയ നായകന്‍ ഗൗതം ഗംഭീറിനെയും (15 പന്തില്‍ 12) കരണ്‍ ശര്‍മ തന്നെ പുറത്താക്കി. കൊല്‍ക്കത്തയെ പ്ലേ ഓഫിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച റോബിന്‍ ഉത്തപ്പ (ഒന്ന്) അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ എല്‍.ബിയില്‍ കുരുങ്ങി പുറത്തായതും അവര്‍ക്കു തിരിച്ചടിയായി.

‘ഗോള്‍ഡന്‍ ഡക്കായി’ കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം പുറത്തായതോടെ, കൊല്‍ക്കത്ത അഞ്ചിന് 31 എന്നനിലയിലായി. ആറാം വിക്കറ്റില്‍ ഇശാങ്ക് ജഗ്ഗിയും സൂര്യകുമാര്‍ യാദവും ഉയര്‍ത്തിയ കൂട്ടുകെട്ടിലാണ് കൊല്‍ക്കത്ത പിടിച്ചുകയറിയത്. സ്‌കോര്‍ 87ല്‍ എത്തിനില്‍ക്കെ ജഗ്ഗി പുറത്തായി. പിയൂഷ് ചൗളയെയും (രണ്ട്) കോള്‍ട്ടര്‍ നെയ്‌ലിനെയും (ആറ്) വന്നപോലെ പോയി.

അവസാനക്കാരനായ അന്‍കിത് രാജ്പുതിനെ നാല് റണ്‍സിന് മലിംഗ പുറത്താക്കിയപ്പോള്‍ വിലപ്പെട്ട ഏഴു പന്തു ബാക്കിയുണ്ടായിരുന്നു.

108 റണ്‍സ് ലക്ഷ്യം 33 പന്ത് ബാക്കിനില്‍ക്കെ മുംബയ് മറികടക്കുകയായിരുന്നു. ക്രുണാല്‍ പാണ്ഡ്യ (30 പന്തില്‍ 42), രോഹിത് ശര്‍മ ( 24 പന്തില്‍ 26 ) എന്നിവരാണ മുംബയുടെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.

A dominant Mumbai Indians steamrolled Kolkata Knight Riders by six wickets in Qualifier 2 of the Indian Premier League season 10 to set up a summit clash with Rising Pune Supergiant

Comments

comments

Tags: ,