കയ്യേറ്റഭൂമികള്‍ ഒഴിപ്പിക്കുന്നതിന് ജില്ലാതല ഏകോപനസമിതി, മൂന്നാറില്‍ ജെസിബി വേണ്ടെന്ന് മുഖ്യമന്ത്രി

| Friday April 21st, 2017

തിരുവനന്തപുരം: ഇടുക്കിയിലെ കയ്യേറ്റഭൂമികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ജില്ലാതല ഏകോപനസമിതി. മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അധികാരികളുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം.

മൂന്നാറില്‍ ജെസിബി ഉള്‍പ്പെടെയുള്ള മണ്ണുനീക്കല്‍ യന്ത്രങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിസ്ഥിതി ലോലപ്രദേശമെന്ന കാരണം പറഞ്ഞാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.

സര്‍ക്കാരിനെ അറിയിക്കാതെ മണ്ണുനീക്കല്‍ യന്ത്രം എത്തിച്ച് കുരിശ് പൊളിച്ചുനീക്കിയത് തെറ്റായ നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുടിയേറ്റവും കയ്യേറ്റവും രണ്ടായി കാണണം. കയ്യേറ്റം ഒഴിപ്പിക്കണം എന്നുതന്നെയാണ് സര്‍ക്കാരിന്റെ നയം. എന്നാല്‍, ഒഴിപ്പിക്കല്‍ നടപടികള്‍ വിവേകത്തോടെയാവണം.

ജനപ്രതിനിധികളെ വിശ്വാസത്തിലെടുത്തുകൊണ്ടുവേണം കയ്യേറ്റമൊഴിപ്പിക്കല്‍. ജില്ലയില്‍ നിന്നുള്ള മന്ത്രി എംഎം മണിയുമായി കൂടിയാലോചിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

സര്‍ക്കാരിനു വേണ്ടി പ്രവര്‍ത്തിക്കേണ്ടവരാണ് ഉദ്യോഗസ്ഥര്‍. ഉദ്യോഗസ്ഥര്‍ ആ ബാധ്യത നിറവേറ്റുന്നില്ലെങ്കില്‍ സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കാനാവില്ല. പൊലീസിനെ അറിയിക്കാതെ ഭൂസംരക്ഷണസേനയുമായി കുരിശ് പൊളിക്കാന്‍ പോയതും അര്‍ധരാത്രിക്കുശേഷം 144 പ്രഖ്യാപിച്ചും തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖര്‍, വൈദ്യുതി മന്ത്രി എംഎം മണി, ചീഫ് സെക്രട്ടറി നളിനി നെറ്റോ, റവന്യു അഡിഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, ഇടുക്കി കളക്ടര്‍ ജി ആര്‍ ഗോകുല്‍, സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവര്‍ പങ്കെടുത്തു.

കുരിശിനെതിരേ യുദ്ധം ചെയ്യുന്ന സര്‍ക്കാരല്ല ഇത്, മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വരുമെന്ന് മുഖ്യമന്ത്രി, കുരിശുപൊളിച്ചതിനെ അനുകൂലിച്ച് യാക്കോബായ സഭ

 

കയ്യേറ്റത്തിനെതിരെ ശക്തമായ നടപടി വേണം, കുരിശായാലും ഒഴിപ്പിക്കണം: വിഎസ്

 

Comments

comments

Tags: , ,