മൂന്നാര്‍ അപകടാവസ്ഥയിലെന്ന് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട്, കെട്ടിടനിര്‍മ്മാണം അശാസ്ത്രീയം, വനനശീകരണം വ്യാപകം

| Friday April 21st, 2017

ന്യൂഡല്‍ഹി: അനധികൃത കയ്യേറ്റങ്ങള്‍ വ്യാപകമായ മൂന്നാര്‍ അപകടാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി സി ആര്‍ ചൗധരി മൂന്നാര്‍ സന്ദര്‍ശിച്ച് തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്.

മൂന്നാറിലെ കെട്ടിടങ്ങളില്‍ ഭൂരിഭാഗവും അശാസ്ത്രീയമായി നിര്‍മ്മിച്ചവയാണ്. പെട്ടെന്നു താഴ്ന്നു പോകുന്ന മണ്ണാണ് മൂന്നാറിലേത്. അതിനാല്‍ അവ അപകടാവസ്ഥയിലാണ്. അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം പ്രയാസമേറിയതാവുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ നിലതുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

വനനശീകരണവും മൂന്നാറില്‍ വ്യാപകമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മൂന്നാറില്‍ ഹോട്ടലുകള്‍ നിര്‍മ്മിക്കുന്നതിന് കര്‍ശന നിയന്ത്രണം ആവശ്യമാണ്. താഴ് വരകളില്‍ മാത്രമേ ഹോട്ടല്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കാവൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നാറിലെ പരിസ്ഥിതി സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭൗമ വിദഗ്ദ്ധന്‍ കൂടിയാണ് കേന്ദ്രമന്ത്രി സിആര്‍ ചൗധരിയെ സര്‍ക്കാര്‍ നിയോഗിക്കുകയായിരുന്നു. റിപ്പോര്‍ട്ട് പ്രധാമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കൈമാറി.

മൂന്നാറില്‍ കുരിശു നാട്ടി കൈയേറിയിരുന്ന നൂറു കണക്കിന് ഏക്കര്‍ ഒഴിപ്പിച്ചു, നിരോധനാജ്ഞ, അനുകൂലിച്ച് കോണ്‍ഗ്രസ്, എതിര്‍ത്ത് സിപിഎം

 

Comments

comments

Tags: , , ,