ചപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ് സ്ഥാപിച്ചു; പ്രതിഷേധവുമായി സീറോ മലബാര്‍ സഭ

| Friday April 21st, 2017

ദേവികുളം: സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃതമായി വീണ്ടും ചപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ചു. കയ്യേറ്റഭൂമിയാണെന്നു കണ്ടെത്തി ജില്ലാഭരണകൂടം കുരിശ് നീക്കം ചെയ്ത സ്ഥലത്താണ് മരക്കുരിശ് സ്ഥാപിച്ചത്.

സംഭവുമായി ബന്ധമില്ലെന്ന് സിപിര്റ്റ് ഇന്‍ ജീസസ് പറഞ്ഞു. അതിനിടെ പ്രതിഷേധവുമായി സീറോ മലബാര്‍ സഭ രംഗത്തുവന്നു. കയ്യേറ്റസ്ഥലത്ത് കുരിശ് സ്ഥാപിക്കുന്നത് ശരിയല്ലെന്ന് സഭ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ചപ്പാത്തിച്ചോലയിലെ കയ്യേറ്റഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശ് ജില്ലാഭരണകൂടം പൊളിച്ചുമാറ്റിയിരുന്നു.

കയ്യേറ്റഭൂമികള്‍ ഒഴിപ്പിക്കുന്നതിന് ജില്ലാതല ഏകോപനസമിതി

 

 

Comments

comments

Tags: , ,