ലീഗ് ഇടഞ്ഞു തന്നെ, കോണ്‍ഗ്രസ് നന്നായില്ലെങ്കില്‍ വേറെ വഴി നോക്കുമെന്ന് കുഞ്ഞാലിക്കുട്ടി

| Sunday August 14th, 2016

തിരുവനന്തപുരം: യുഡിഎഫില്‍ നിന്നും മൂന്നു പതിറ്റാണ്ടുകാലത്തെ ബാന്ധവം ഉപേക്ഷിച്ച് കെ. എം. മാണിയുടെ കേരള കോണ്‍ഗ്രസ് (എം) പുറത്തുപോയതിനു പിന്നാലെ മുസ്ലീം ലീഗും സ്വരം കടുപ്പിക്കുന്നു.

കോണ്‍ഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങളാണ് യുഡിഎഫിലെ പ്രതിസന്ധിക്കു പിന്നിലെന്നും ഇങ്ങനെ അവസ്ഥ തുടര്‍ന്നാല്‍ മുസ്ലീം ലീഗിനു സ്വന്തം നിലനില്‍പ്പു നോക്കേണ്ടിവരുമെന്ന് നിയമസഭാ കക്ഷി നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടിയുടെ മുന്നറിയിപ്പ്.

കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്നും ഘടകകക്ഷികളുമായി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു പ്രമുഖ മലയാളം ചാനലില്‍ അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

നയങ്ങളില്‍ യുഡിഎഫും എല്‍ഡിഎഫും ഒരുപോലെയാണെന്നും രണ്ടു മുന്നണികള്‍ക്കു പുറമെ മൂന്നാം കക്ഷി വളര്‍ന്നു വരുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഗൗരവത്തോടെ കാണേണ്ടവയെ നിസാരവത്കരിച്ചു മുന്നോട്ടു പോകാനാവില്ല. കോണ്‍ഗ്രസിനുള്ളില്‍ ഐക്യമുണ്ടായാലേ യുഡിഎഫിനു ഭാവിയുണ്ടാവുകയുള്ളൂ എന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

 
Summary: Indian Union Muslim League (IUML) leader P. K. Kunhalikutty has demanded AICC leadership to hold talks with allies. If Congress leadership does not regain unity, the UDF will be weakened, he warned.

 

 

 

കോണ്‍ഗ്രസിനും ഉമ്മന്‍ ചാണ്ടിക്കുമെതിരെ മാണി

 

 

 

Comments

comments

Tags: , , , ,