കോവയ്ക്ക കഴിച്ചാല്‍ പ്രമേഹം മാറുമോ?

| Tuesday November 1st, 2016

പ്രമേഹത്തിന് കോവയ്ക്ക കഴിക്കുന്നതു കൊണ്ട് ഗുണമുണ്ടോ എന്ന സംശയം പലര്‍ക്കുമുണ്ട്. എന്നാല്‍, സംശയിക്കേണ്ട കോവയ്ക്ക കഴിക്കുന്നതു ഗുണം ചെയ്യും.

കോവയ്ക്ക ഇന്‍സുലിന്‍
കോവയ്ക്കയെ പ്രകൃതിദത്ത ഇന്‍സുലിന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. പാന്‍ക്രിയാസിലെ പ്രവര്‍ത്തനക്ഷമമായ ബീറ്റാകോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കാനും നശിച്ചുകൊണ്ടിരിക്കുന്ന ബീറ്റാ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുമുള്ള കഴിവ് കോവയ്ക്കയ്ക്കുണ്ട്.

ഔഷധം പോലെ
പോഷകഗുണവും ഔഷധഗുണവും നിറഞ്ഞതാണ് കോവയ്ക്ക. നിത്യവും കഴിച്ചാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കും. കോവയ്ക്ക കഴിച്ചാല്‍ ഹൃദയം, തലച്ചോറ്, വൃക്കകള്‍ എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെടും.

കഫക്കെട്ട് മാറും
ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിന് കോവയ്ക്കയ്ക്കു കഴിവുണ്ട്. നീര്‍ക്കെട്ട്, രക്തക്കുറവ്, കഫക്കെട്ട് എന്നിവയ്ക്കും ഇതു ഫലപ്രദമാണ്.

ഉറക്കം കിട്ടും
കോവലിന്റെ ഇല അരച്ച് നെറ്റിയില്‍ പുരട്ടിയാല്‍ നല്ല ഉറക്കം കിട്ടും. കോവയ്ക്കയുടെ നീര് കവിളില്‍ കൊള്ളുന്നത് വായ്പ്പുണ്ണ് മാറ്റാന്‍ നല്ലതാണ്.

 

 

Comments

comments

Tags: , , , ,