ഇന്‍ഫോപാര്‍ക്ക് ജോബ്‌ഫെയര്‍: 800 അപേക്ഷകര്‍ ചുരുക്കപ്പട്ടികയില്‍

| Thursday December 18th, 2014

കൊച്ചി: ഐടി മേഖലയിലെ തൊഴിലന്വേഷകരുടെ തള്ളിക്കയറ്റത്താല്‍ ശ്രദ്ധേയമായ സമീപനാളിലെ ജോബ് ഫെയറില്‍ പങ്കെടുത്തവരില്‍ നിന്ന് 800 പേര്‍ വിവിധ കമ്പനികളില്‍ നിയോഗിക്കുന്നതിനായി ചുരുക്കപ്പട്ടികയില്‍ ഇടം നേടി.

ഈ മാസം 12,13 തീയതികളിലായി നടന്ന ജോബ് ഫെയറില്‍ പരിചയസമ്പന്നരുള്‍പ്പെടെ പതിനായിരത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തു പങ്കെടുത്തത്. ഇന്‍ഫോപാര്‍ക്കിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് റെയ്‌സ് സൊല്യൂഷന്‍സിന്റെ സഹകരണത്തോടെയാണ് ജോബ് ഫെയര്‍ സംഘടിപ്പിച്ചത്.

പതിമൂന്നു കമ്പനികള്‍ പങ്കെടുത്ത ജോബ് ഫെയറില്‍ 4500നടുത്ത് ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ടു പങ്കെടുത്തു. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യാഗാര്‍ത്ഥികള്‍ക്കായുള്ള അവസാനവട്ട അഭിമുഖങ്ങളും നിയമനവും വരുന്ന ആഴ്ചകളില്‍ നടക്കും.

കേരളത്തില്‍ പ്രതിഭാസമ്പന്നരായ അസംഖ്യം ഉദ്യാഗാര്‍ത്ഥികളുെന്നതിന്റെ തെളിവായിരുന്നു യോഗ്യരായ എല്ലാവര്‍ക്കുമായി നടത്തിയ ഈ ജോബ് ഫെയറെന്ന് ഇന്‍ഫോപാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശ്രീ ഹൃഷികേശ് നായര്‍ പറഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്ന കേരളീയരായ ഐടി പ്രൊഫഷണലുകള്‍ക്ക് സ്വദേശത്തേക്കു തിരിച്ചെത്തി സ്ഥിരതാസമമാക്കാനുള്ള അവസരംകൂടിയാണ് ഇതിലൂടെ ലഭ്യമാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐഒഎസ്/ ആന്‍ഡ്രോയിഡ്/ പിഎച്ച്പി ഡെവലപ്പര്‍, ടെക്‌നിക്കല്‍ ആര്‍ക്കിടെക്റ്റ്, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍, വെബ് ഡെവലപ്പര്‍, ജാവ/ പൈത്തോണ്‍/ ഡോട് നെറ്റ് ഡെവലപ്പര്‍, ജെ2ഇഇ/ എടിജി/ ഹൈബ്രിസ്/ എച്ച്ടിഎംഎല്‍ സ്‌പെഷ്യലിസ്റ്റ്, ബിസിനസ് അനലിസ്റ്റ്, കന്റ് റൈറ്റര്‍, ടെസ്റ്റ് എന്‍ജിനീയര്‍, കസ്റ്റമര്‍ സപ്പോര്‍ട്ട് കണ്‍സള്‍ട്ടന്റ്, ബിഗ് ഡാറ്റ എന്‍ജിനീയര്‍, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് കണ്‍സള്‍ട്ടന്റ് എന്നീ തസ്തികകളിലേക്കായിരുന്നു ജോബ്‌ഫെയര്‍ നടന്നത്.

ബിടെക്ക്, എംടെക്ക്, ബിസിഎ, എംസിഎ, എംഎസ്‌സി, ബിഇ, എംബിഎ ബിരുദധാരികളാണ് ജോബ് ഫെയറില്‍ പങ്കെടുത്ത ഉദ്യാഗാര്‍ത്ഥികളില്‍ ഭൂരിഭാഗവും.

Nearly 800 applicants were shortlisted for placements in various companies at Infopark following the recently concluded job fair which attracted a large crowd of IT job aspirants.

Comments

comments

Tags: ,