വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു, ചോദിക്കാന്‍ ചെന്ന രക്ഷിതാവിനെ വിരട്ടി: നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് അറസ്റ്റില്‍

| Monday March 20th, 2017

തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ പി. കൃഷ്ണദാസിനെ മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ പൊലീസ് അറസ്റ്റു ചെയ്തു.

വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിനു പുറമേ ചോദിക്കാന്‍ ചെന്ന രക്ഷിതാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് നെഹ്രു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ കൃഷ്ണദാസിനെ അറസ്റ്റു ചെയ്തത്.

തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൃഷ്ണദാസസിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ലക്കിടിയിലെ കോളജില്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തിലാണ് നടപടി. കൃഷ്ണദാസിന്റെ നിയമോപദേശക സുചിത്രയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ നിന്ന് കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഇത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീകോടതിയെ സമീപിക്കുന്നതിനിടെയാണ് മറ്റൊരു കേസില്‍ ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത.്

കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത് കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ കാരണമാകുമെന്ന് സുപ്രീം കോടതിയെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ലക്കിടി ജവഹര്‍ കോളേജിലെ വിദ്യാര്‍ത്ഥി ഷൗക്കത്ത് അലിയെ മര്‍ദ്ദിക്കുകയും രക്ഷിതാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നതാണ് പുതിയ കേസ്.

Comments

comments

Tags: , ,