വിപണി കീഴടക്കാന്‍ ഫോര്‍ഡ് ഫിഗോ എത്തി

| Sunday September 27th, 2015

ford1_vyganewsഫോര്‍ഡിന്റെ പുതുതലമുറ കാര്‍ ഫിഗോ ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയിലെത്തി. പെട്രോള്‍ വേരിയന്റിന് 4.29 ലക്ഷം മുതലും ഡീസലിന് 5.29 ലക്ഷം രൂപ മുതലുമാണ് വില.

88 പി. എസ് പരമാവധി കരുത്തും 102 എന്‍. എം ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 100 പി. എസ് പരമാവധി കരുത്തും 204 എന്‍. എം ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഫിഗോ ഹാച്ച്ബാക്കിനുള്ളത്. പെട്രോളിന് 18.6 കിലോമീറ്ററും ഡീസലിന് 25.83 കിലോമീറ്ററും മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

എ.ബി.എസ് സംവിധാനം, എയര്‍ബാഗുകള്‍, സ്റ്റിയറംഗ് മൗണ്ട് കണ്‍ട്രോള്‍സ്, പാര്‍ക്കിംഗ് സെന്‍സറുകള്‍, യു എസ് ബി, ബ്ലൂടൂത്ത് കണക്ടിവിറ്റി, വൈദ്യുതി കൊണ്ട് നിയന്ത്രിക്കാവുന്ന റിയര്‍ മിററുകള്‍ എന്നിവയാണ് ഫിഗോയിലുള്ളത്.

 

 

 

 

 

 

 

 

 

Comments

comments

Tags: , ,