ടിപി വധക്കേസ് പ്രതികളുടെ പരോള്‍ ശുപാര്‍ശക്കു പിന്നില്‍ രാഷ്ട്രീയ സ്വാധീനം

| Friday January 6th, 2017

തിരുവനന്തപുരം: ടിപി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുന്നിനുള്ള ശുപാര്‍ശക്കു പിന്നില്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദമെന്ന് സൂചന.

ജയിലിലെ നല്ല നടപ്പുകാര്‍ക്കാണ് പരോള്‍ അനുവദിക്കുന്നത്. ജയില്‍ ഉപദേശക സമിതിയാണ് പരോളിന് ശുപാര്‍ശ ചെയ്യുന്നത്. ടിപി വധക്കേസിലെ കൊടി സുനി ഉള്‍പ്പെടെയുള്ള പ്രതികളെപ്പറ്റി ജയിലില്‍ പരാതികളാണ്.

പ്രതികള്‍ക്കുള്ള പരോള്‍ അപേക്ഷ ജയില്‍ ഉപദേശക സമിതി തളളിയിരുന്നു. കളക്ടര്‍, സിറ്റി പൊലീസ് കമ്മിഷണര്‍, ജില്ലാ ജഡ്ജി, ജയില്‍ സൂപ്രണ്ട്, മൂന്ന് എക്‌സ് ഒഫിഷ്യോ അംഗങ്ങളും ഉള്‍പ്പെടുന്നതാണ് ജയില്‍ ഉപദേശക സമിതി.

വെള്ളിയാഴ്ച ചേര്‍ന്ന ജയില്‍ ഉപദേശക സമിതി കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിക്കേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്.

 

 

Comments

comments

Tags: , , , ,