നൈല ഉഷ വീണ്ടും മമ്മൂട്ടിക്കൊപ്പം

| Wednesday December 18th, 2013

 

 

കുഞ്ഞനന്തന്റെ കടയിലൂടെ മലയാള സിനിമയിലെത്തിയ നൈല ഉഷ വീണ്ടും മമ്മൂട്ടിയുടെ നായികയാവുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ദി ഗാംഗ്‌സ്റ്റര്‍ എന്ന ത്രില്ലര്‍ മുവിയിലാണ് നൈല മമ്മൂട്ടിയുടെ നായികയാവുന്നത്. കുഞ്ഞനന്തന്റെ കടയിലും മമ്മൂട്ടി ആയിരുന്നു നൈലയുടെ നായകന്‍ .

ജയസൂര്യക്കൊപ്പം പുണ്യാളന്‍ അഗര്‍ബത്തീസില്‍ നേടിയ വിജയത്തിന് ശേഷമാണ് നൈല ഗാംഗ്സ്റ്ററിലെത്തുന്നത്. ചിത്രത്തില്‍ ശ്രദ്ധേയവേഷമായിരുന്നു നൈലയ്ക്ക്.

ഇതേസമയം, ഗാംഗ്‌സറ്ററില്‍ കോളിവുഡ് താരങ്ങളായ അജിത്തോ വിജയോ അഭിനയിച്ചേക്കുമെന്നും സൂചനകളുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

The news and rumours about Aashiq Abu’s movie The Gangster is getting bigger day by day. Once we heard that Kollywood rock stars Vijay or Ajith will be the part of the movie. Now,the rumours are popping up that Nyla Usha, the new found actress of M’Town will be seen opposite Mammootty in the upcoming thriller.

Comments

comments

Tags: , , , ,